വെള്ളിയാഴ്ച യുകെയില്‍ അനുഭവപ്പെടാന്‍ സാധ്യതയുള്ളത് റെക്കോര്‍ഡ് ചൂടെന്ന് മുന്നറിയിപ്പ്. രാജ്യത്ത് അനുഭവപ്പെടുന്ന ഹീറ്റ് വേവ് തുടരുകയാണ്. വ്യാഴാഴ്ചയും രാജ്യത്ത് കാര്യമായ ചൂട് അനുഭവപ്പെടും. സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടില്‍ വെള്ളിയാഴ്ച 37 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും താപനില. ചില പ്രദേശങ്ങളില്‍ ഇത് 38 കടക്കാനും സാധ്യതയുണ്ട്. യുകെയില്‍ ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്ന ഏറ്റവും കൂടിയ താപനില 38.5 ഡിഗ്രിയാണ്. നാളെ ഈ റെക്കോര്‍ഡ് തകര്‍ക്കപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. വ്യാഴാഴ്ച 36 ഡിഗ്രി വരെ താപനില എത്തിയേക്കും.
ഈസ്റ്റേണ്‍ ഇംഗ്ലണ്ടിലെ ദൈര്‍ഘ്യമേറിയ ചൂടു കാലാവസ്ഥയ്ക്ക് ഈ വാരാന്ത്യത്തോടെ അവസാനമാകുമെന്നും മുന്നറിയിപ്പ് പറയുന്നു. ഇടിമിന്നലോടു കൂടിയ മഴയ്ക്ക് ഈ ദിവസങ്ങളില്‍ സാധ്യതയുണ്ട്. മണിക്കൂറില്‍ 30 മില്ലിമീറ്റര്‍ വരെ മഴ പെയ്‌തേക്കാമെന്നാണ് നിഗമനം. ജനങ്ങള്‍ ചൂടുള്ള കാലാവസ്ഥ പരമാവധി ആസ്വദിക്കുകയാണ്. എന്നാല്‍ ഈസ്റ്റ് മാഞ്ചസ്റ്ററിലെ മൂര്‍ലാന്‍ഡിലുണ്ടായ തീപ്പിടിത്തെത്തുടര്‍ന്ന് ജനങ്ങള്‍ക്ക് എമര്‍ജന്‍സി സര്‍വീസുകള്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓണ്‍ലൈന്‍ ഹെല്‍ത്ത് അഡൈ്വസ് സര്‍വീസ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്ന് എന്‍എച്ച്എസ് അറിയിച്ചു.
തണ്ടര്‍സ്‌റ്റോമുണ്ടാകാന്‍ ഇടയുള്ളതിനാല്‍ ഈസ്‌റ്റേണ്‍ ഇംഗ്ലണ്ടിലെ മിക്ക പ്രദേശങ്ങളിലും യെല്ലോ വാര്‍ണിംഗ് പുറപ്പെടുവിച്ചിട്ടുണ്ട്. കനത്ത കാറ്റും പെട്ടെന്നുണ്ടാകുന്ന പ്രളയത്തിനുമെല്ലാം സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നു. വാഹനമോടിക്കാന്‍ ബുദ്ധിമുട്ടുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. റെയില്‍വേ ട്രാക്കുകള്‍ ഉയര്‍ന്ന ചൂടില്‍ വളയുന്നതിനാല്‍ പലയിടങ്ങളിലും വേഗതാ നിയന്ത്രണവും ഏര്‍പ്പെടുത്തി.
Leave a Reply