ജോൺസൺ കളപ്പുരയ്ക്കൽ

ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺ മലയാളി അസോസിയേഷൻ ഗംഭീര ഓണാഘോഷ പരിപാടികൾക്കായി ഒരുങ്ങുന്നു. സെപ്റ്റം ബർ 10 -ന് ലോങ്ങ് ഗ്രിഡ് ജ് സിവിക് ഹാളിൽ. സീരിയിൽ ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പ്രഭു (മീനാക്ഷി തട്ടിം മൂട്ടിം ) ‘സാന്നിധ്യം ‘കൂടുതൽ ‘ ‘വർണ്ണാഭമാക്കും . ഇന്നലെകളുടെ ഉണർത്തുപാട്ടുമായി ഓണസദ്യയും, F O P ചെണ്ടമേളവും, പുലികളിയും , കോൽക്കളിയും, തിരുവാതിരയും, വടംവലിയും ദൃശ്യവിരുന്നാകുന്ന ഒട്ടനവധി കലാപരിപാടികളുമായി F O P വിപുലമായ ഓണാഘോഷത്തിന് തയ്യാറെടുക്കുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM

കഴിഞ്ഞ വർഷം അഞ്ഞൂറിലധികം പേർക്ക് സദ്യയൊരുക്കിയ തൻ്റെ അനുഭവസമ്പത്തുമായി ഭാരവാഹികൾ അരയും തലയും മുറുക്കി രംഗത്തുണ്ട്. പ്രസ്റ്റൺ അൽഫോൺസാ പള്ളി വികാരി ഫാദർ ബാബു പുത്തൻപുരയ്ക്കൽ യുക്മ ദേശീയ ജനറൽ സെക്രട്ടറി കുര്യൻ ജോർജ്ജ് മീനാക്ഷി പ്രഭു എന്നിവർ മുഖ്യാതിഥികൾ ആവും. കോർഡിനേറ്റർ സിന്നി ജേക്കബിന്റെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ സജീവമായി രംഗത്തുണ്ട്. ഓണം പൊന്നോണം 2022 ലേക്ക് ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.