ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഗ്രേറ്റ് ബ്രിട്ടൻ രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ അമ്മ ഏലിക്കുട്ടി മാത്യുവിൻെറ സംസ്കാര ശുശ്രൂഷ ഇന്ന് ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 2 : 30ന് ഉരുളിക്കുന്നത്തുള്ള സ്വഭവനത്തിൽ പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ കാർമികത്വത്തിൽ ആരംഭിക്കും . തുടർന്ന് ഉരുളികുന്നം സെന്റ് ജോർജ് ദേവാലയത്തിൽ സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ കുടുംബകല്ലറയിൽ സംസ്കരിക്കുന്നതുമാണ്.

പരേത പൂവരണി പൂവത്താനിക്കൽ കുടുംബാംഗമാണ്. ഭർത്താവ്  പരേതനായ മാത്യു മത്തായിയാണ് .

മറ്റു മക്കൾ : പരേതനായ അഡ്വ. മാത്യു, ജോൺസ് മാത്യു, ഷാജി മാത്യു ,ബിജു മാത്യു, ജിപ്സൺ മാത്യു ( സെൻറ് ജോസഫ് എൻജിനീയറിങ് കോളേജ് പാലാ)

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മരുമക്കൾ : ഫിലോമിന തൊടുകയിൽ (വലിയ കൊട്ടാരം), ആഗ്നസ് ഇടയാടിയിൽ (പൂഞ്ഞാർ), ബിജി പുരയിടത്തിൽ (കൊല്ലപ്പള്ളി ), ദീപ മടുക്കാവിൽ ( ഉരുളികുന്നം), പഴയിടം പാമ്പൂരിക്കൽ ജിഷ (അധ്യാപിക, സെന്റ് തോമസ് ഹൈസ്കൂൾ, പാലാ).

ഗ്രേറ്റ് ബ്രിട്ടൻ രൂപതാ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മാതാവിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും ഗ്രേറ്റ് ബ്രിട്ടൻ രൂപതാ അംഗങ്ങളെയും അറിയിക്കുന്നു.

ഇന്ന് രാവിലെ 10 .45 മുതൽ മരണാനന്തര ചടങ്ങുകളുടെ ലൈവ് ടെലികാസ്റ്റിംഗ് ഉണ്ടായിരിക്കുന്നതാണ്.