ന്യൂസ് ഡെസ്ക് മലയാളം യുകെ

റോച്ച്ഡെയ്ലിൽ നിര്യാതയായ ജോയി അഗസ്റ്റിൻെറ മൃതസംസ്കാര ശുശ്രൂഷ നവംബർ 29 -ാം തീയതി ബുധനാഴ്ച സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിൻ്റെ മുഖ്യ കാർമിത്വത്തിൽ നടക്കും . റോച്ച്ഡെയ്ലിലെ സെന്റ് പാട്രിക്സ് ചർച്ചിൽ വെച്ച് നടുക്കുന്ന മൃതസംസ്കാര ശുശ്രൂഷകളിൽ ഫാ. മാത്യു കുരിശുമൂട്ടിൽ, ഫാ. ജോൺ പുളിന്തനൂത്ത്, ഫാ. ബാബു പുത്തൻപുരക്കൽ എന്നീ വൈദികർ സഹ കാർമ്മികർ ആയിരിക്കും . രാവിലെ 10 മണിക്ക് ആണ് പൊതുദർശനവും കുർബാനയും ആരംഭിക്കുന്നത് . അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്ന ഡെൻഹർസ്റ്റ് സെമിത്തേരിയിലെ ചടങ്ങുകൾ 1 മണിക്ക് ആയിരിക്കും .

മാഞ്ചസ്റ്ററിനടുത്ത് റോച്ച് ഡയലില്‍ താമസിക്കുന്ന ജോയി അഗസ്റ്റിൻ( 67) നവംബർ 14 തീയതിയാണ് നിര്യാതനായത് . കുറവിലങ്ങാട് സ്വദേശിയായ ജോയ് അഗസ്റ്റിൻ കക്കാട്ടുപള്ളിയിൽ കുടുംബാംഗമാണ്. ഭാര്യ മേരി നേഴ്സായി ജോലി ചെയ്യുന്നു . മക്കൾ : നയന , ജിബിൻ , ജീന . മരുമക്കൾ : പ്രശാന്ത്, ചിപ്പി.

ജോയി അഗസ്റ്റിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജോയി അഗസ്റ്റിൻ (67)ന്റെ സംസ്കാര ശുശ്രൂഷകള്‍ തത്സമയം കാണാം

YOUTUBE:

FACEBOOK:

https://www.facebook.com/kpmedialive?mibextid=LQQJ4d