ന്യൂസ് ഡെസ്ക്, മലയാളം യുകെ

അകാലത്തിൽ വിടപറഞ്ഞ യുകെ മലയാളി സുനിൽ ജോസിന് കണ്ണീരിൽ കുതിർന്ന അന്ത്യപ്രണാമം നൽകി ജന്മനാട് . കനത്ത മഴയെയും അവഗണിച്ച് മൃതസംസ്കാര ശുശ്രൂഷയിൽ പങ്കെടുത്ത് അന്ത്യയാത്രാമൊഴിയേകിയത് വൻ ജനാവലിയാണ്. രാവിലെ 10 .30 നാണ് സ്വഭവനത്തിൽ മൃതസംസ്കാര ചടങ്ങുകൾ ആരംഭിച്ചത്. വെട്ടിമുകൾ സെന്റ് മേരീസ് പള്ളിയിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഉച്ചയ്ക്ക് 12 .30 നാണ് മൃതസംസ്കാരം നടന്നത്.

കോട്ടയം ഏറ്റുമാനൂർ (വെട്ടിമുകൾ ) ചിറയിൽ പരേതനായ സി വി ജോസഫിന്റെയും, കുട്ടിയമ്മയുടെയും മകൻ സുനിൽ ജോസ് (ബൈജു -50 ) വീട്ടിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

സുനിൽ ജോസ് വെസ്റ്റ് യോർക്ക് ഷെയറിലെ കീത്തിലിയിലെ ആദ്യകാല മലയാളിയായിരുന്നു. ഭാര്യ: റെജിമോൾ കൊഴുവനാൽ കളരിക്കൽ കുടുംബാംഗം (യുകെ) മക്കൾ: ആര്യ , ഒലീവിയ .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മലയാളം യുകെ ന്യൂസിനുവേണ്ടി സ്പെഷ്യൽ കറസ്പോണ്ടൻ്റ് രാധാകൃഷ്ണൻ മാഞ്ഞൂർ പുഷ്പചക്രം അർപ്പിച്ചു. മികച്ച വായനക്കാരനും സാമൂഹിക സാംസ്കാരിക മേഖലകളിൽ ശക്തമായ ഇടപെടലുകളും നടത്തിയ അദ്ദേഹം മലയാളം യുകെയുടെ മികച്ച അഭ്യുദാകാംക്ഷിയായിരുന്നു . സെന്റ് മേരീസ് ആൻ്റ് സെൻറ് വിൽഫ്രഡ് ഇടവകാംഗമാണ് സുനിൽ ജോസും കുടുംബവും.

കീത്തിലി മലയാളി അസ്സോസിയേഷൻ ( KMA ) , പ്രതീക്ഷ മലയാളി കൾച്ചറൽ അസ്സോസിയേഷൻ കീത്തിലി  എന്നീ അസോസിയേഷനുകളുടെ പ്രതിനിധികളും മൃതദേഹത്തിൽ പുഷ്പചക്രം സമർപ്പിച്ചു.