ബ്രിട്ടണിലെ മാർത്തോമാ സഭയുടെ ചരിത്രത്തിൽ ഒരു പുതിയ അദ്ധ്യായത്തിന്ന് തുടക്കം കുറിച്ച് കൊണ്ട് ഒരു ദേവാലയ കൂദാശ ശുശ്രുഷ 2019  ഒക്ടോബർ 19 തീയതി രാവിലെ 1030 ന് ഹെയ്‌വുഡ് റോച്ഡെയ്ൽ ഈസ്റ്റ് റോഡിൽ നടക്കുമ്പോൾ മാഞ്ചസ്റ്റർ താബോർ മാർത്തോമാ ഇടവകയുടെ ദീർക്കകാല സ്വപ്നം  ആണ് പൂവണിയുന്നത്.

ആംഗ്ലിക്കൻ സഭയുടെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള പള്ളി (HEYWOOD ALL SOULS CHURCH ) ആണ് മാഞ്ചസ്റ്റർ താബോർ മാർത്തോമാ ഇടവക വാങ്ങി കേടുപാടുകൾ തീർത്ത് കൂദാശക്കായി ഒരുക്കിയിരിക്കുന്നത് .മാർത്തോമാ സഭയുടെ പരമാദ്ധ്യക്ഷൻ നിതാന്ത വന്ദ്യ ദിവ്യ മഹിമ ഡോ : ജോസഫ് മാർത്തോമാ മെത്രാപൊലിത്ത തിരുമനസ്സു കൊണ്ട് കൂദാശ ശുശ്രൂഷയ്ക്ക് നേതൃത്വം വഹിക്കുമ്പോൾ സഭയുടെ അമേരിക്ക യൂ കെ യൂറോപ്പ് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ :ഐസക് മാർ ഫിലൊക്സിനോസ് തിരുമേനി സഹകാർമ്മികനായിരിക്കും. ബ്രിട്ടനിലെ എല്ലാ മാർത്തോമാ ഇടവകകളിലെയും വൈദീക ശ്രേഷ്‌ഠൻമാരുടെ സാന്നിദ്ധ്യവുമുണ്ടായിരിക്കുന്നതാണ്.

ഒരു നൂറ്റാണ്ടു മുൻപ് നിതാന്ത വന്ദ്യ ദിവ്യ മഹിമ ഡോ : എബ്രഹാം മാർത്തോമാ മെത്രാപ്പോലീത്ത തിരുമേനി പ്രാർത്ഥിച്ചു ”ദൈവമേ പരിശുദ്ധ പിതാവേ എന്റെ സഭാംഗങ്ങളെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ ചിതറിപ്പിക്കേണമേ” എന്ന് . വന്ദ്യ പിതാവിന്റെ പ്രാർത്ഥനയുടെ സഫലീകരണമെന്നേ പറയേണ്ടു . ഇംഗ്ലണ്ടിന്റെ ഉത്തരഭാഗത്തു വിളിച്ചാക്കപ്പെട്ടിരിക്കുന്ന മാർത്തോമാ സഭാവിശ്വാസികൾ പ്രാർത്ഥനയോടും
ഒരുക്കത്തോടും  കൂടിയാണ് ഈ വിശേഷദിവസത്തെ വരവേൽക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്‌ ബന്ധപ്പെടുക .
വൈ : അജി ജോൺ (വികാരി ).               എജി ജോർജ് (സെക്രട്ടറി )

postcode for the church

OL 10  1QU
Rochdale Road East
Heywood