തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം ഛേദിച്ച കേസില്‍ യുവതിയെ നുണ പരിശോധനയ്ക്ക് വിധേയമാക്കും. പോലീസിന്റെ ആവശ്യം തിരുവനന്തപുരം പോക്‌സോ കോടതി അംഗീകരിച്ചു. ബ്രെയിന്‍ മാപ്പിംഗും ആകാമെന്നും കോടതി നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ യുവതി ഈ മാസം 22ന് ഹാജരാകണമെന്നും കോടതി അറിയിച്ചു.
അതിനിടെ, ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ പോക്‌സോ കോടതി തള്ളി. ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. ജാമ്യം ലഭിച്ചാല്‍ കേസിനെ സ്വാധീനിക്കുമെന്നും തെളിവുകള്‍ നശിപ്പിച്ചേക്കുമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ആരോഗ്യസ്ഥിതി മോശമാണെന്നും ഒരാഴ്ച കഴിഞ്ഞ് ജാമ്യാപേക്ഷ പരിഗണിച്ചാല്‍ മതിയെന്നും സ്വാമിയുടെ അഭിഭാഷകന്റെ ആവശ്യം കോടതി തള്ളി.
പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചുവെന്ന് ആദ്യം മൊഴി നല്‍കിയ പെണ്‍കുട്ടി പിന്നീട് ഇത് തിരുത്തിയിരുന്നു. പോലീസ് കെട്ടിച്ചമച്ചതാണെന്ന ഗുരുതര ആരോപണവും ഉന്നയിച്ചിരുന്നു. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ഇവരും ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് നുണ പരിശോധന നടത്തണമെന്ന ആവശ്യവുമായി പോലീസ് എത്തിയത്.
പെണ്‍കുട്ടി വീട്ടുതടങ്കലിലാണെന്ന് കാണിച്ച് കാമുകനായ അയ്യപ്പദാസ് സമര്‍പ്പിച്ച ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഇതില്‍ പോലീസിന്റെ വിശദീകരണം തേടിയിട്ടുണ്ട്.
Leave a Reply