രാജ്യത്തെ ഞെട്ടിച്ച വോട്ടിങ് യന്ത്രത്തിലെ അട്ടിമറിയിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. വോട്ടിംഗ് മെഷീനുകളിൽ നടന്ന തിരിമറികളെക്കുറിച്ച് വെളിപ്പെടുത്താനിരിക്കെയാണ് പത്രപ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതെന്ന് യു.എസ് ഹാക്കറായ സയ്ദ് ഷുജ.

‘ഇ.വി.എമ്മുകളിൽ നടന്ന തട്ടിപ്പിനെ കുറിച്ച് റിപ്പോർട്ട് ചെയ്യാനിരിക്കുകയായിരുന്നു ഗൗരി ലങ്കേഷ്. ഇ.വി.എമ്മുകളിൽ ഉപയോഗിക്കുന്ന കേബിളുകൾ ആരാണ് നിർമ്മിക്കുന്നതെന്ന് അറിയാനായി വിവരാവകാശ നിയമപ്രകാരം അപേക്ഷ കൊടുത്ത് അതിനായി കാത്തിരിക്കുകയായിരുന്നു അവർ. എന്നാൽ അതിനു മുൻപ് അവർ കൊല്ലപ്പെട്ടു’ സയ്ദ് പറയുന്നു.

മറ്റൊരു അറിയപ്പെടുന്ന മാധ്യമപ്രവർത്തകനോട് ഈ കാര്യങ്ങൾ താൻ പറഞ്ഞിരടുന്നതാണെന്നും അയാൾ ഒന്നും ചെയ്തില്ലെന്നും സയ്ദ് കുറ്റപ്പെടുത്തുന്നു. ‘ദിവസവും ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നയാളാണ് ഇയാൾ എന്നും സയ്ദ് പറയുന്നു.

ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയ്ക്ക് അട്ടിമറി വിവരങ്ങള്‍ അറിയാമായിരുന്നുവെന്നും അത് കൊണ്ടാണ് മുണ്ടെ കൊല്ലപ്പെട്ടതെന്നും ഹാക്കര്‍ പറയുന്നു. ദൂരൂഹത ഏറെയുള്ള അപകടത്തിലായിരുന്നു മുണ്ടെയുടെ മരണം. 2014ലെ മോദി മന്ത്രിസഭയിൽ അംഗമായിരുന്നു മുണ്ടെ. തെരഞ്ഞെടുപ്പിന്റെ ഫലം വന്നു ഏതാനും ദിവസങ്ങൾക്കുള്ളിൽ മുണ്ടെ കൊല്ലപ്പെടുകയായിരുന്നു.

ഡല്‍ഹി തെരഞ്ഞെടുപ്പിനിടെ ഹാക്കിങ് നിര്‍ത്തിയതിനാലാണ് ആംആദ്മി പാര്‍ട്ടി ജയിച്ചതെന്നും ഹാക്കര്‍ പറയുന്നു. കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്യാന്‍ പല പാര്‍ട്ടികളും തന്നെ സമീപിച്ചിട്ടുണ്ടെന്നും സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും തന്നെ സമീപിച്ചിരുന്നുവെന്നും ഷൂജെ വെളിപ്പെടുത്തി.

ഇലക്ട്രോണിക് വോട്ടിങ്ങ് മെഷിനുകള്‍ എങ്ങനെ ഹാക്ക് ചെയ്യപ്പെടാമെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു ഈ മാധ്യമ കൂട്ടായ്മയുടെ ലക്ഷ്യം. ഇന്ത്യയില്‍ ഉപയോഗിക്കുന്ന വോട്ടിങ്ങ് മെഷിനുകളുടെ നിര്‍മാണത്തില്‍ പങ്കാളിയായ വിദഗ്ധന്‍ എന്നാണ് സംഘാടകരുടെ അവകാഴവാദം. പറയുന്നത്.

ഇന്ത്യയില്‍ സമീപകാലത്ത് ശക്തിയാര്‍ജ്ജിച്ച ആരോപണത്തിനാണ് ഇതോടെ സാധൂകരണമാകുന്നത്. ഈയടുത്ത വര്‍ഷങ്ങളില്‍ തിരിമറി നടക്കുന്നുവെന്ന് ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നുണ്ട്. വോട്ടിങ്ങ് മെഷിനുകള്‍ ബിജെപി അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് മെഷിനുകള്‍ക്ക് കാവലിരുന്നിരുന്ന അനുഭവം പോലുമുണ്ടായി. ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് ഈയടുത്തും ആവശ്യം ഉന്നയിച്ചിരുന്നു.