ലണ്ടൻ : ജനറൽ സർട്ടിഫിക്കറ്റ് ഓഫ് സെക്കണ്ടറി എഡ്യൂക്കേഷൻ (ജിസിഎസ്ഇ ) റിസൾട്ടുകൾ പ്രഖ്യാപിച്ചു. മികച്ച ഗ്രേഡുകൾ ലഭിച്ച ഷെർബോണിൽ നിന്നുള്ള മാനുവൽ ബേബി രാജ്യത്തിലെ തന്നെ മികച്ച 133 വിദ്യാർത്ഥികളിൽ ഒരാളായി . ഗ്രിഫോൺ സ്കൂളിലെ വിദ്യാർത്ഥിയായ മാനുവലിന് പതിനൊന്നു വിഷയങ്ങൾക്ക് ഗ്രേഡ് 9 ലഭിച്ചു. പരീക്ഷയിലെ ഏറ്റവും മികച്ച ഗ്രേഡ് ആണ് 9.  A* എന്ന ഗ്രേഡിനോട് തുല്യമാണ് ഗ്രേഡ് 9.

രാമപുരത്തുകാരനായ ജോസ് പി . എം ന്റെയും ബിന്ദുമോൾ ജോസിന്റെയും മകനായ ഐവിൻ ജോസ് എല്ലാ മെയിൻ വിഷയങ്ങൾക്കും 9 ഗ്രേഡോടെ മലയാളികൾക്ക് അഭിമാനമായി . ഐവിൻ ബാർനെറ്റിലെ ക്വീൻ എലിസബത്ത് ഗ്രാമർ സ്കൂളിൽ ആണ് പഠിച്ചത് . പഠനസമയത്ത്എസ്സേ കോമ്പറ്റീഷനിൽ സമ്മാനം നേടിയതിന് റോയൽ ഹോണർ കിട്ടി . ബെക്കിoഗ് ഹാം പാലസ് സന്ദർശിച്ചിട്ടുണ്ട് . ഐവിൻെറ പിതാവ് ജോസ് പി . എം സോഫ്റ്റ് വെയർ അനലിസ്റ്റായും മാതാവ് ബിന്ദുമോൾ ജോസ് നേഴ്‌സായും ജോലി ചെയ്യുന്നു. ലണ്ടനിലെ ഈലിങ്ങിലാണ് അവർ താമസിക്കുന്നത് .അനുജൻ ലോവിൻ ജോസ് ലാവലി ഗ്രാമർ സ്കൂളിലെ 8 ഇയർ വിദ്യാർത്ഥിയാണ് .

ജി സി എസ് ഇ യില്‍ ഉന്നത വിജയത്തിളക്കവുമായി യുകെയിലെ മലയാളി സമൂഹത്തിന്  അഭിമാനമായി സട്ടനില്‍ നിന്നുള്ള അഗ്‌നോ കാച്ചപ്പിള്ളി ഷൈജുവും ,  ജുവാന സൂസന്‍ മാത്യുവും.  അഗ്‌നോ 11 എ സ്റ്റാറുകളാണ് നേടിയത്. സാധാരണ കുട്ടികളെടുക്കുന്ന 11 വിഷയങ്ങള്‍ക്ക് പുറമെ കൂടുതലായി രണ്ടു വിഷയങ്ങള്‍കൂടി എടുത്താണ് അഗ്‌നോ 11 എ സ്റ്റാറുകള്‍ കരസ്ഥമാക്കിയത്. 11 വിഷയങ്ങള്‍ക്ക് ലെവല്‍ 9 ഉം രണ്ടു വിഷയങ്ങള്‍ക്ക് ലെവല്‍ 8 ഉം കിട്ടിയാണ് സട്ടന്‍ ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ അഗ്നോ മികച്ച വിജയം കൈവരിച്ചിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നാട്ടില്‍ എറണാകുളം സ്വദേശിയായ അഗ്നോയുടെ പിതാവ് ഷൈജു ഹോവിസ് ലിമിറ്റഡിലും അമ്മ ബിന്ദു ലണ്ടന്‍ മെട്രോപൊളീറ്റന്‍ യൂണിവേഴ്‌സിറ്റിയിലെ ലക്ച്ചററും ആണ്. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ എദ്നാ ഏക സഹോദരിയാണ് .   പാഠ്യേതര രംഗങ്ങളിലും മികവ് പുലര്‍ത്തുന്ന അഗ്‌നോ വയലിനിലും ബാന്റിംഗിലും ബാഡ് മിന്റണിലും കരോട്ടെയിലും ഡ്രംസിലുമെല്ലാം ഇതിനോടകം തന്റെ മികവ് തെളിയിച്ചിട്ടുണ്ട്.

സട്ടനില്‍ നിന്നുള്ള ജുവാനയും 10 എ സ്റ്റാറുകള്‍ നേടി അഭിമാന നേട്ടം കൈവരിച്ചു. സട്ടന്‍ നോണ്‍സച്ച് ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ജുവാന നാട്ടില്‍ തിരുവല്ല സ്വദേശികളായ ഫാര്‍മസിസ്റ്റായ മാത്യു കെ സാമുവലിന്റെയും സട്ടനിലെ എന്‍എച്ച് എസ് സ്റ്റാഫ് നഴ്‌സായ ആനിയുടെയും ഏക മകളാണ്. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജോഷ്വാ ഏക സഹോദരനാണ്. പഠിച്ച സ്‌കൂളില്‍ തന്നെ ഉപരി പഠനം നടത്തി ഭാവിയില്‍ ഡോക്ടറാകാനാണ് ജുവാനയുടെ ആഗ്രഹം.

പൊതുവെ പ്രവാസി മലയാളി വിദ്യാർത്ഥികൾക്ക് എല്ലാം മികച്ച ഗ്രേഡുകളാണ് ഈ വർഷം ലഭിച്ചിരിക്കുന്നത്. . ജിസി എസ്ഇ സിസ്റ്റത്തിന്റെ വെല്ലുവിളികളോട് തങ്ങളുടെ കുട്ടികൾ ക്രിയാത്മകമായി പ്രതികരിച്ചുവെന്നും, ഓരോ വിദ്യാർഥിയുടെയും വിജയത്തിൽ താൻ അഭിമാനിക്കുന്നുവെന്നും അധ്യാപകർ അഭിപ്രായപ്പെട്ടു . മികച്ച വിജയം ലഭിച്ചതിലൂടെ തങ്ങളുടെ വിദ്യാർഥികൾക്ക് ഭാവി തീരുമാനങ്ങൾ ആത്മ വിശ്വാസത്തോടെ എടുക്കുവാനുള്ള അവസരം ലഭിച്ചതായി അവർ പറഞ്ഞു.

മികച്ച വിജയം നേടിയ എല്ലാ വിദ്യാർഥികൾക്കും മലയാളം ന്യൂസ് ടീമിന്റെ അഭിന്ദനങ്ങൾ . മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളുടെ വിവരങ്ങൾ മലയാളം യുകെ അറിയിക്കുക . ഇമെയിൽ വിലാസം [email protected]