ന്യൂസ് ഡെസ്ക് മലയാളം യുകെ

2021 -ലെ ജിസിഎസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഈ വർഷം മുൻ വർഷത്തെ അപേക്ഷിച്ച് റെക്കോർഡ് വിജയവും ഗ്രേഡുകളുമാണ് കുട്ടികൾക്ക് ലഭിച്ചത്. ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കിയത് 28.9 % കുട്ടികളാണ് ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കിയത്. കഴിഞ്ഞ വർഷം ഇത് 26.2 ശതമാനമായിരുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ വർഷവും കഴിഞ്ഞ വർഷവും പരീക്ഷകൾ റദ്ദാക്കിയിരുന്നു. പരീക്ഷകൾക്ക് പകരം അധ്യാപകരുടെ വിലയിരുത്തലിൻെറ അടിസ്ഥാനത്തിലാണ് രണ്ടുവർഷവും ഗ്രേഡുകൾ നൽകിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കോഴ്‌സ് വർക്കുകൾ , ടെസ്റ്റുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് അധ്യാപകർ വിദ്യാർഥികൾക്ക് ഗ്രേഡുകൾ നൽകിയത്. ഈ വർഷം പെൺകുട്ടികൾക്ക് ആൺകുട്ടികളേക്കാൾ വിജയശതമാനം കൂടുതലുണ്ട് . 33 ശതമാനം പെൺകുട്ടികളും ഉയർന്ന ഗ്രേഡ് കരസ്ഥമാക്കിയപ്പോൾ ആൺകുട്ടികളുടെ ശതമാനം 24.4 മാത്രമാണ്. കോവിഡ് മഹാമാരി വളരെയേറെ ബാധിച്ച ഒരു മേഖലയാണ് വിദ്യാഭ്യാസരംഗം. പരീക്ഷകൾ നടക്കാത്തത് മൂലം ശരിയായ രീതിയിൽ വിദ്യാർഥികളെ വിലയിരുത്തുന്നതിൽ നിലവിലെ സംവിധാനങ്ങൾ അപര്യാപ്തമാണെന്ന രീതിയിലുള്ള വിമർശനങ്ങൾ വിദ്യാഭ്യാസ വിദഗ്ദർക്കുണ്ട്.