ന്യൂസ് ഡെസ്ക് മലയാളം യുകെ

അടുത്തിടെ ഒരു ജർമ്മൻ ബിസിനസ് പത്രത്തിൽ അസ്ട്രാസെനെക്ക വാക്സിൻ 65 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ഉപകാരപ്രദമല്ലെന്നും, ഈ വിധത്തിൽ വാക്സിൻ പരാജയമാണെന്നും വാർത്ത പുറത്തുവിട്ടിരുന്നു. എന്നാൽ ഇതിനെ ശരിവെക്കുന്ന വിധത്തിൽ കൃത്യമായ രേഖകൾ നൽകിയിരുന്നില്ല. വാർത്ത വലിയതോതിലുള്ള വിവാദം സൃഷ്ടിച്ചിരുന്നു. ഇതിനെ തുടർന്നാണ് വ്യാജ വാർത്തയുടെ സത്യാവസ്ഥയുമായി ജർമൻ ശാസ്ത്രജ്ഞന്മാർ രംഗത്തെത്തിയത്. പത്രം നൽകിയ വാർത്ത വ്യാജമാണെന്നും, ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്നും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ പറഞ്ഞു. ഇത്തരത്തിൽ വയോജനങ്ങളിൽ പ്രവർത്തിക്കുന്നില്ല എന്ന രീതിയിലുള്ള യാതൊരു തെളിവുകളും ആരോഗ്യ മന്ത്രാലയത്തിന് ലഭിച്ചിട്ടില്ല എന്ന് ഉദ്യോഗസ്ഥവൃന്ദം വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

56 മുതൽ 69 വരെ വയസ്സുള്ളവർക്ക് വാക്സിൻ ഉപകാരപ്രദം അല്ലെന്നും, 75 വയസ്സിന് മുകളിൽ ഉള്ളവർക്ക് വെറും മൂന്നോ നാലോ ശതമാനം മാത്രമാണ് വിജയസാധ്യത എന്നും പത്രവാർത്ത നൽകിയിരുന്നു. സയൻസ് ചീഫ് സർ പാട്രിക് വാലൻസ് ” മാധ്യമങ്ങൾ ഇത്തരം അബദ്ധജടിലമായ വാർത്തകൾ പടച്ചു വിടരുതെന്നും, വാക്സിൻ പ്രായമായവരിലും മികച്ച രീതിയിലുള്ള ഇമ്മ്യൂണിറ്റി റെസ്പോൺസ് ആണ് നൽകിയതെന്നും വെളിപ്പെടുത്തി.

പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിലും പ്രായമായവരിൽ മികച്ച രീതിയിലുള്ള പ്രതികരണമാണ് ലഭിച്ചത്. 8 ശതമാനത്തിന്റെ കണക്ക് വ്യാജ വാർത്തക്കാർക്ക് എവിടെ നിന്നാണ് ലഭിച്ചതെന്ന് അറിയില്ലെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. ” ഇത് വെറും അസംബന്ധമാണ്” എന്നാണ് ബ്രിട്ടനിലെ വാക്സിൻവിതരണത്തിൻെറ ചുമതലയുള്ള മന്ത്രി നാദിം സഹാവി പ്രതികരിച്ചത്.