ബിർമിംഗ്ഹാം : ക്രിസ്മസിന്റെ സന്ദേശവുമായി യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ പന്ത്രണ്ടു ഗായകസംഘങ്ങൾ. മണ്ണിൽ അവതരിച്ച രക്ഷകന്റെ വരവറിയിച്ചുകൊണ്ട് വിണ്ണിലെ സ്വർഗീയ ഗണങ്ങളോടൊപ്പം അവർ ചേർന്നു പാടി. കണ്ണിനും കാതിനും കുളിർമ്മയായി ‘ജോയ് ടു ദി വേൾഡ്- 5’

കരോൾ സംഗീതത്തിന്റെ അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിച്ച് ഡിസംബർ 10 ശനിയാഴ്ച്ച ബിർമിംഗ്ഹാം ബാർട് ലി ഗ്രീൻ കിംഗ് എഡ്‌വേഡ്‌ സ്‌കൂൾ ഓഡിറ്റോറിയത്തിൽ ഗർഷോം ടിവിയും , ലണ്ടൻ അസഫിയൻസും ചേർന്നൊരുക്കിയ ജോയ് ടു ദി വേൾഡ് കരോൾ ഗാന മത്സരത്തിന്റെ അഞ്ചാം സീസണിൽ പങ്കെടുത്തത് യുകെയിലെ മികച്ച പന്ത്രണ്ടു ഗായകസംഘങ്ങൾ. സ്വർഗീയനാദം അലയടിച്ച ‘ജോയ് ടു ദി വേൾഡ്’ സീസൺ 5 ഓൾ യുകെ കരോൾ ഗാന മത്സരത്തിൽ മിഡ്ലാൻഡ്സ് ഹെർമോൻ മാർത്തോമാ ചർച്ച് വിജയകിരീടം ചൂടി. ലണ്ടൻ സെന്റ്. തോമസ് ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്സ്‌ ചർച്ച് രണ്ടാം സ്ഥാനവും ഔർ ലേഡി ഓഫ് ഡോളർസ്‌ സീറോ മലബാർ മിഷൻ, ലണ്ടൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. നാലും അഞ്ചും സ്ഥാനങ്ങൾ യഥാക്രമം ഹെവൻലി വോയിസ് സ്റ്റോക്ക്-ഓൺ-ട്രെന്റും ഔർ ലേഡി ഓഫ് മൌണ്ട് കാർമൽ സീറോ മലബാർ മിഷൻ എയ്‌ൽസ്‌ഫോർഡും നേടി. ഏറ്റവും നല്ല അവതരണത്തിനുള്ള ‘ബെസ്ററ് അപ്പിയറൻസ്’ അവാർഡിന് പീറ്റർബറോ ഓൾ സൈന്റ്സ് മാർത്തോമാ ചർച്ച് അർഹരായി.

യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ വിവിധ പള്ളികളെയും , സംഘടനകളെയും ക്വയർ ഗ്രൂപ്പുകളെയും പ്രതിനിധീകരിച്ചു എത്തിയ പന്ത്രണ്ടു ഗായകസംഘങ്ങൾ മാറ്റുരച്ചപ്പോൾ വിജയികളെ കാത്തിരുന്നത് ആയിരം പൗണ്ട് ക്യാഷ് അവാർഡും ട്രോഫിയുമാണ്. രണ്ടും മൂണും സ്ഥാനത്തെത്തിയവർക്ക് യഥാക്രമം അഞ്ഞൂറ്, ഇരുനൂറ്റമ്പത് ക്യാഷ് അവാർഡുകളും ട്രോഫിയും ലഭിച്ചു.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വികാരി ജനറൽ വെരി. റവ. ഫാ. ജിനോ അരീക്കാട്ട് പരിപാടിയിൽ മുഖ്യാഥിതി ആയി പങ്കെടുക്കുകയും സമ്മേളനം ഉത്‌ഘാടനം ചെയ്യുകയും ചെയ്തു. ചലച്ചിത്ര പിന്നണി ഗായിക ഡെൽസി നൈനാൻ, ഗായകനും ഗിറ്റാറിസ്റ്റുമായ വില്യം ഐസക്, ഗായിക പ്രീതി സന്തോഷ് എന്നിവർ അതിഥികളായി എത്തിയിരുന്നു.

മത്സരങ്ങൾക്ക് ശേഷം നടന്ന സമാപന സമ്മേളനത്തിൽ വിജയികൾക്ക് റവ. ഫാ. ജിനോ അരീക്കാട്ട്, ഡെൽസി നൈനാൻ, ഫ്രഡി കുളങ്ങര, അഡ്വ. ഫ്രാൻസിസ് മാത്യു കവളക്കാട്ടിൽ, ബിജോ ടോം, ജെയ്സൺ വൈസ്‌ഫോക്സ്‌, മനോജ് ടോംടൺ ട്രാവെൽസ്, ഗർഷോം ടി വി ഡയറക്ടർമാരായ ജോമോൻ കുന്നേൽ , ബിനു ജോർജ്, ലണ്ടൻ അസാഫിയൻസ് സെക്രട്ടറി സുനീഷ് ജോർജ്, ബാൻഡ് ലീഡർ ജോയ് തോമസ്, ജോയ് ടു ദി വേൾഡ് ചീഫ് കോ-ഓർഡിനേറ്റർ ജോഷി സിറിയക് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുകെയിൽ വളർന്നു വരുന്ന യുവസംഗീതപ്രതിഭകളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടുകൂടി ഗർഷോം ടിവിയും ലണ്ടൻ അസാഫിയൻസും ചേർന്ന് ഓൺലൈനായി നടത്തിയ ഓൾ യുകെ ഡിവോഷണൽ സിംഗിംഗ് കോണ്ടെസ്റ്റിൽ ഫൈനലിൽ എത്തിയ മത്സരാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ ഗ്രാൻഡ് ഫിനാലെയും ഇതോടൊപ്പം നടത്തുകയുണ്ടായി. മൂന്നു ക്യാറ്റഗറികളിലായി പതിനഞ്ചു യുവഗായകരാണ് ഫൈനലിൽ പ്രവേശിച്ചത്. അത്യന്തം വാശിയേറിയ മത്സരത്തിൽ 5 -10 വയസ് ക്യാറ്റഗറിയിൽ അന്നബെൽ ബിജു ഒന്നാം സ്ഥാനവും, അലീന ജോൺ രണ്ടാം സ്ഥാനവും, ഇഫാ മരിയ ഫെവാസ് മൂന്നാം സ്ഥാനവും നേടി. 11 – 15 വയസ് ക്യാറ്റഗറിയിൽ ഇസബെൽ ഫ്രാൻസിസ് ഒന്നാം സ്ഥാനവും, ഷെയിൻ തോമസ് രണ്ടാം സ്ഥാനവും, സോഫിയ സോണി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 16 – 21 വയസ് ക്യാറ്റഗറിയിൽ ആഷ്‌നി ഷിജു ഒന്നാമതെത്തിയപ്പോൾ റിയോണ റോയ് രണ്ടാം സ്ഥാനവും എവ്‌ലിൻ ജെയിംസ് മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് ഗർഷോം ടിവിയും ലണ്ടൻ അസാഫിയൻസും നൽകിയ ക്യാഷ് അവാർഡുകളും ട്രോഫിയും സമ്മാനിച്ചു.

കരോൾ മത്സരത്തോടനുബന്ധിച്ച് യുകെയിലെ മികവുറ്റ ഗായകരെ അണിനിരത്തി ലണ്ടൻ അസാഫിയൻസ് ബാൻഡ് അവതരിപ്പിച്ച ലൈവ് മ്യൂസിക്കൽ നൈറ്റ് ഏറെ ശ്രദ്ധേയമായി.