ന്യൂസ് ഡെസ്ക്, മലയാളം യുകെ

നോർത്ത് യോർക്ക് ഷെയറിൽ വളർത്തു നായയുടെ കടിയേറ്റ് 10 വയസ്സുകാരിയായ പെൺകുട്ടി കൊല്ലപ്പെട്ടു. മാൾട്ടൺ ഏരിയയിലെ ഒരു വീടിനുള്ളിലാണ് ദാരുണ സംഭവം നടന്നത്. പെൺകുട്ടിക്ക് നായയുടെ ആക്രമണത്തിൽ ഗുരുതരമായ പരുക്ക് പറ്റിയതിനെ തുടർന്ന് വെള്ളിയാഴ്ച വൈകിട്ടാണ് നോർത്ത് യോർക്ക് ഷെയറിലെ പോലീസിനെ വിവരം അറിയിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പോലീസ് അറിയിച്ചു. എമർജൻസി സർവീസുകൾ എത്തുന്നതിനു മുമ്പ് വീട്ടിലുള്ളവർ തന്നെ നായയെ ബന്ധിച്ചിരുന്നു. ആക്രമണകാരിയായ നായയുടെ ഇനം ഏതാണെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തെ കുറിച്ച് ഊഹാപോഹങ്ങൾ നടത്തരുതെന്നും മരിച്ച പെൺകുട്ടിയുടെ കുടുബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.