ന്യൂസ് ഡെസ്ക്, മലയാളം യുകെ

ചൊവ്വാഴ്ച പുലർച്ചെ ലെസ്റ്ററിലെ ബെഡേൽ ഡ്രൈവിൽ വീടിന് തീപിടിച്ച സംഭവത്തിൽ പതിനാലുകാരിയെ അറസ്റ്റ് ചെയ്‌തു. തീപിടിത്തത്തിന് പിന്നാലെ പോലീസ് സംഭവ സ്ഥലത്ത് നിന്ന് ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. മരിച്ചയാളുടെ വിവരങ്ങളോ പെൺകുട്ടിയുമായുള്ള ബന്ധമോ പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പെൺകുട്ടിയെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഭവസമയം വീട്ടിൽ ഉണ്ടായിരുന്ന ബാക്കിയുള്ളവർ ഇപ്പോഴും ചികിത്സയിലാണ്. ഫോറൻസിക് സംഘം സംഭവസ്ഥലത്ത് വന്ന് അന്വേഷണം നടത്തിയിട്ടുണ്ട്. തീപിടിത്തത്തിൽ വീടിൻെറ മേൽക്കൂരയ്ക്ക് ഉൾപ്പെടെ കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. തീപിടിത്തത്തിൻ്റെ കാരണം കണ്ടെത്താൻ ലെസ്റ്റർഷയർ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസുമായി ചേർന്ന് അധികൃതർ പ്രവർത്തിച്ച് വരികയാണ്.

ഡിറ്റക്ടീവ് ഇൻസ്പെക്ടർ മൈക്കൽ ചാൻഡലർ അന്വേഷണം ആരംഭഘട്ടത്തിലാണെന്ന് പ്രതികരിച്ചു. മരിച്ചയാളുടെ കുടുംബത്തിന് പോലീസ് പിന്തുണ അറിയിച്ചു. ലെസ്റ്ററിലെ ജനവാസമേഖലയിൽ ഈ സംഭവം കാര്യമായ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.