ന്യൂസ് ഡെസ്ക്, മലയാളം യുകെ

M65 -ൽ നടന്ന അപകടത്തെ തുടർന്ന് 17 വയസ്സുകാരിയായ പെൺകുട്ടി ദാരുണമായി കൊല്ലപ്പെട്ടു. അപകടത്തിൽ മൂന്ന് കൗമാരക്കാർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. M65 ലങ്കാ ഷെയറിലാണ് അപകടം നടന്നത്.

അപകടത്തെ തുടർന്ന് M65 മണിക്കൂറുകളോളം അടച്ചിട്ടിരുന്നു. M65 -ൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടി ഉണ്ടായതായുള്ള റിപ്പോർട്ടുകളാണ് ആദ്യം പുറത്തു വന്നത്. എന്നാൽ ഒരു വാഹനം മാത്രമാണ് അപകടത്തിൽ പെട്ടതെന്നും മറ്റ് രണ്ട് വാഹനങ്ങൾ സഹായത്തിനായി നിർത്തിയിട്ടിരിക്കുകയായിരുന്നെന്നും പോലീസ് പിന്നീട് സ്ഥിരീകരിച്ചു. അപകടത്തിന്റെ കാരണങ്ങളെ കുറിച്ചോ എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മരിച്ച പെൺകുട്ടി അപകടത്തിൽ പെട്ട വാഹനത്തിലെ യാത്രക്കാരിയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . 17 വയസ്സുകാരനായ ഒരു ആൺകുട്ടിയാണ് വാഹനം ഓടിച്ചിരുന്നത്. 17 ഉം19 ഉം വയസ്സുള്ള രണ്ടു പെൺകുട്ടികൾ അപകടത്തിൽ ഗുരുതര പരുക്കേറ്റ് ആശുപത്രിയിൽ തുടരുകയാണ്. അപകടത്തിൽ പെട്ട എല്ലാവരും സാർവെൽ മേഖലയിൽ നിന്നുള്ളവരാണ്. സംഭവത്തിൽ ദൃക്സാക്ഷികളോ ഡാഷ്‌ക്യാമോ മൊബൈൽ ഫൂട്ടേജോ ഉള്ളവരോ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.