ഹരിയാന: പതിനഞ്ചുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ പ്രതിയെന്ന് സംശയിച്ച പ്ലസ് ടു വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. ഹരിയാനയിലെ ജിന്ദിലാണ് സംഭവം. ജ്യോതിസറിനടുത്ത് ഭക്ര കനാലിലാണ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം നഗ്‌നമായ നിലയിലായിരുന്നു. മര്‍ദനമേറ്റ പാടുകളൊന്നും പ്രാഥമിക പരിശോധനയില്‍ ഇല്ലെങ്കിലും പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.

പത്തൊന്‍പതുകാരനായ വിദ്യാര്‍ഥിക്കൊപ്പം ട്യൂഷനു പോകുന്ന വഴിയിലാണ് കുട്ടിയെ കാണാതാകുന്നതും പിന്നീട് ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് മരിച്ച നിലയിലും കണ്ടത്. പെണ്‍കുട്ടിയുടെ കൊലപാതകത്തിന്റെ പ്രതികാരമായാണോ ഈ മരണമെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ദുരഭിമാനക്കൊലയാണോ മരണത്തിനു പിന്നിലെന്ന സംശയവും പൊലീസിനുണ്ട്.

കാണാതായി ദിവസങ്ങള്‍ക്കു ശേഷം ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ നിന്ന് 100 കിലോമീറ്റര്‍ മാറി കണ്ടെത്തിയ മൃതദേഹത്തില്‍ അതിക്രൂരമായി പീഡനമേറ്റിരുന്നു. സ്വകാര്യ ഭാഗത്ത് ആഴത്തില്‍ മുറിവേറ്റ് ശ്വാസകോശവും കരളും തകര്‍ന്ന നിലയിലായിരുന്നു. 19 മാരക മുറിവുകളാണു ശരീരത്തില്‍ കണ്ടെത്തിയത്. അന്വേഷണസംഘം യുവാവിനെയും തിരയുമ്പോഴായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതിനു പിന്നാലെ ചൊവ്വാഴ്ച രാത്രിയോടെ യുവാവിന്റെയും മൃതദേഹം ലഭിച്ചു. ജീര്‍ണിച്ച നിലയിലായിരുന്നു മൃതദേഹം. മൃതശരീരത്തിലെ പച്ചകുത്തിയ അടയാളമാണ് തിരിച്ചറിയാന്‍ സഹായിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതിനിടെ ഹരിയാനയില്‍ തുടരെ മാനഭംഗക്കേസുകള്‍ വരുന്നത് പൊലീസിനെ പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് ആവശ്യത്തിനു സുരക്ഷ ഒരുക്കുന്നില്ലെന്നാണു പരാതി. അടുത്തിടെ പാനിപ്പത്തില്‍ ഒരു പതിനൊന്നുകാരിയെയും ഫരീദാബാദില്‍ 23 വയസ്സുകാരിയെയും മാനഭംഗപ്പെടുത്തിയ സംഭവങ്ങള്‍ വന്‍ വിവാദം സൃഷ്ടിച്ചിരുന്നു.

ഫദീരാബാദില്‍ ഓടുന്ന വാഹനത്തിലായിരുന്നു മാനഭംഗം. പതിനൊന്നുകാരിയെ കൊലപ്പെടുത്തിയ ശേഷം മാനഭംഗപ്പെടുത്തിയതായും തെളിഞ്ഞു. ഇതിനെത്തുടര്‍ന്ന് ഹരിയാന പൊലീസ് മേധാവി ബി.എസ്.സന്ധു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗവും കഴിഞ്ഞ ദിവസം വിളിച്ചിരുന്നു.