കോതമംഗലം ഇന്ദിരാഗാന്ധി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ മുന്‍സുഹൃത്ത് വെടിവച്ചു കൊന്നു. കണ്ണൂര്‍ സ്വദേശിയായ മാനസയാണ് കൊല്ലപ്പെട്ടത്. ഇരുപത്തിനാലു വയസ്സുണ്ട്. വെടിവച്ച കണ്ണൂര്‍ സ്വദേശിയായ രാഗിന്‍ എന്ന യുവാവ് ആത്മഹത്യ ചെയ്ത നിലയിലും കണ്ടെത്തി. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റല്‍ കോളേജിന് സമീപത്താണ് സംഭവം നടന്നത്. കൊല്ലപ്പെട്ട മാനസ ഹൗസ് സര്‍ജസി പഠിക്കുകയായിരുന്നു. കോളേജിനു സമീപത്തെ ഇവരുടെ താമസ സ്ഥലത്തു വച്ചാണ് കൊലപാതകം നടന്നത്. തോക്കുമായി എത്തിയ പ്രതി മാനസയെ വിളിച്ചു മാറ്റി നിര്‍ത്തിയ ശേഷം പോയിന്റ് ബ്‌ളാങ്കില്‍ വെടിയുതിര്‍ക്കുകയായിരുന്നു.

മൃതദേഹങ്ങള്‍ കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ശേഷമാണ് സംഭവമുണ്ടായത്. ഇവര്‍ തമ്മില്‍ നേരത്തേ പരിചയമുണ്ടായിരുന്നു വെന്നും പിന്നീട് അകന്നതാണെന്നും പറയപ്പെടുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് കരുതുന്നത്. പൊലീസ് അന്വേഷണം തുടങ്ങി,

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രാഗിന്‍ സ്ഥിരമായി മാനസയെ ശല്യപ്പെടുത്താറുണ്ടായിരുന്നു എന്ന വിവരവും ഇതോടൊപ്പം ലഭിക്കുന്നുണ്ട്. പിണങ്ങി പിരിഞ്ഞ മാനസയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് ഇയാള്‍ കോതമംഗലത്ത് എത്തിയതെന്നാണ് കരുതുന്നത് . തോക്ക് കണ്ണൂരില്‍ നിന്നും ഇയാള്‍ കൊണ്ടുവന്നതാണെന്നും സൂചനയുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി എറണാകുളം റൂറല്‍ പൊലീസ് അറിയിച്ചു. സുഹൃത്തുക്കളുടെ മൊഴികള്‍ ഉടന്‍ രേഖപ്പെടുത്തും.