കളിക്കുന്നതിനിടെ കാറികയറിയ കുട്ടികള്‍ കാര്‍ ലോക്ക് ആയതിനെ തുടര്‍ന്ന് ശ്വാസംമുട്ടിമരിച്ചു. ഗുരുഗ്രാമിലെ പട്ടൗഡിയിലെ ജമാല്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം.
അഞ്ചുവയസുകാരായ ഹര്‍ഷ, ഹര്‍ഷിത എന്നിവരാണ് മരിച്ചത്. കുട്ടികള്‍ കളിക്കുന്നതിന് വേണ്ടി വീടിനു മുന്നില്‍ നിര്‍ത്തിയിട്ട ഹുണ്ടായ് ഇലാന്ദ്ര കാറില്‍ കയറി ഡോര്‍ അടച്ചിരിക്കുകയായിരുന്നു.
മുത്തശ്ശന്റെ വീട്ടിലാണ് കുട്ടികള്‍ താമസിച്ചിരുന്നത്. കളിക്കാനിറങ്ങിയ കുട്ടികളെ കാണാത്തതിനെ തുടര്‍ന്ന് വൈകുന്നേരം നാലു മണിയോടെ കുടുംബാംഗങ്ങള്‍ തിരഞ്ഞിറങ്ങിയപ്പോഴാണ് കാറിനുള്ളില്‍ അബോധാവസ്ഥയിലായ നിലയില്‍ കണ്ടെത്തിയത്.
കാറിന്റെ ലോക്ക് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ഇവര്‍ അതിനുള്ളില്‍ കുടുങ്ങിപ്പോവുകയായിരുന്നു. ഇവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അമിതമായ ചൂടും അടച്ച കാറിനുള്ളില്‍ വായു സഞ്ചാരമില്ലാതിരുന്നതുമാണ് സഹോദരിമാരുടെ മരണത്തിന് കാരണമായത്. മരിച്ച കുട്ടികളുടെ പിതാവ് കരസേനാ ഉദ്യോഗസ്ഥനാണ്. മീററ്റിലാണ് ഇവര്‍ കുടുംബസമേതം താമസിച്ചിരുന്നത്. ബുധനാഴ്ച ഇവര്‍ മീററ്റിലേക്ക് തിരിച്ചുപോകാനിരിക്കെയാണ് അപകടമുണ്ടായത്. ഇരട്ട സഹോദരിമാരെ മീററ്റിലെ സ്‌കൂളില്‍ ചേര്‍ത്തിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ