ജിമ്മി ജോസഫ്
സ്കോട്ലാൻഡ് : ഗ്ലാസ് ഗോയിലെ സെന്റ് മേരീസ് സീറോ മലബാർ കാത്തലിക്ക് മിഷൻ ഹാമിൽട്ടണിലെ പരി. കന്യകാമാതാവിന്റെ സ്വർഗ്ഗ്വാരോഹണ തിരുനാളിന്റെ ഭാഗമായി നടത്തപ്പെട്ട പെരുന്നാൾ ആഘോഷങ്ങൾക്കും; ഗ്ലാസ് ഗോ മലയാളിയുടെ വിശ്വാസതീക്ഷണതയും, ഒരുമയും പെരുമയും വിളിച്ചോതിയ പ്രഡോജ്ജലമായ തിരുനാൾ പ്രദക്ഷിണത്തിനും എങ്ങും നിറഞ്ഞ കൈയടികൾ .
ആഗസ്റ്റ് 5 വെള്ളിയാഴ്ച വൈകുന്നേരം സെന്റ് നിനിയൻസ് – സെന്റ് കത്ബർട്ട് ഇടവകാ വൈദികൻ ഫാ. ചാൾസ് ഡോർനൻ കൊടി ഉയർത്തിയതോടെ ആരംഭിച്ച തിരുന്നാൾ തിരുക്കർമ്മങ്ങൾ തുടർന്ന് ഒൻപത് ദിനങ്ങളിലായി നടന്ന തിരുനാൾ നവനാളിലും ആഘോഷങ്ങളിലും, ഗ്ലാസ്ഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള നാനാ ജാതിമതസ്ഥർ പങ്കെടുത്ത് അനുഗ്രഹങ്ങൾ പ്രാപിച്ചു.
വിവിധ ദിനങ്ങളിലായി നടന്ന തിരുക്കർമ്മങ്ങളിൽ, സീറോ മലബാർ സെന്റ് അൽഫോൻസാ കാത്തലിക്ക് മിഷൻ ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ തുരുത്തി പള്ളി, സെന്റ് നിനിയൻസ് എഡിൻബർഗ്ഗ് വികാരി ഫാ.സിറിയക് പാലക്കുടി OFM Cap , ഫാ. ജെറാർഡ് ബോഗൻ ഡീൻ ഓഫ് മദർവൈൽ ആന്റ് സെന്ററൽ ഡീനറി, സെന്റ് ബ്രൈഡ്സ് കാംബസ് ലാംങ്ങ് ഇടവക വൈദികൻ ഫാ.പോൾ മോർട്ടൺ, ഫാ.ജോസഫ് ഇടശ്ശേരി പവ്വത്ത് CSSR, സെന്റ് മേരീസ് സീറോ മലബാർ മിഷൻ മദർ വൈൽ ഡയറക്ടർ ഫാ.ജോണി വെട്ടിക്കൽ വി.സി എന്നിവർ കാർമ്മികത്വം വഹിച്ചു.
ആഗസ്റ്റ് 13 ശനിയാഴ്ച നടന്ന വി.കുർബ്ബാന, ലദീഞ്ഞ്, നൊവേന തുടങ്ങിയ തിരുക്കർമ്മങ്ങൾക്ക് എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ ഗ്ലാസ്ഗോ റീജിയണൽ കോർഡിനേറ്റർ ഫാ.ബിനു കിഴക്കേ ഇളംതോട്ടം CMF മുഖ്യകാർമ്മികത്വം വഹിച്ചു തുടർന്ന് മതബോധന വിദ്യാർത്ഥികളുടെ നേത്രത്വത്തിൽ നടന്ന നയന മനോഹരമായ കലാവിരുന്നിന് മദർ വൈൽ രൂപതാദ്ധ്യക്ഷൻ റൈറ്റ് . റെവ.ജോസഫ് ടോൾ മുഖ്യാതിഥിയായിരുന്നു. കുട്ടികളുടെ അത്യുജ്ജലമായ കലാവിരുന്നിനൊപ്പം വുമൺസ് ഫോറത്തിന്റെ നാടൻ പലഹാരങ്ങളുടെ സ്റ്റാളും കൂടാതെ സന്നിഹിതരായിരുന്ന എല്ലാവർക്കും നല്ല നാടൻ കപ്പ ബിരിയാണിയും നല്കിയത് ആഘോഷങ്ങൾക്ക് പകിട്ടേകി.
പ്രധാന തിരുനാൾ ദിവസമായ ആഗസ്റ്റ് 14 ഞായറാഴ്ച ഫാ.ജോസഫ് ഇടശ്ശേരി പവ്വത്ത് CSSR, ഫാ.ജോസഫ് പുത്തൻ പുര SJ എന്നിവർ തിരുന്നാൾ തിരുക്കർമ്മങ്ങൾക്ക് നേത്രത്വം നല്കി. തുടർന്ന് ഗ്രഹാതുരത്വമുണർത്തുന്ന വിശ്വാസതീക്ഷണതയുടെ മകുടോദാഹരണമായ തിരുന്നാൾ പ്രദക്ഷിണത്തിന് മദർ വെൽ രൂപതാദ്ധ്യക്ഷൻ റവ. ജോസഫ് ടോൾ മുഖ്യ കാർമ്മികത്വം വഹിച്ചു. സ്കോട്ടീഷ് നഗര വീഥിയിൽ കൊടിതോരണങ്ങൾ ഉയർത്തിയും , മുത്തുക്കുടകളുടെയും , പേപ്പൽ പതാകയുടെയും സ്വർണ്ണ – വെള്ളിക്കുരിശുകളുടെയും , ജപമാലയുടെയും , സ്കോട്ടീഷ് പൈപ്പ് ബാൻഡ്, ചെണ്ടമേളം എന്നിവയുടെയും അകമ്പടിയോടെ വിവിധ പ്രാർത്ഥനാ കൂട്ടായ്മകളുടെ മദ്ധ്യസ്ഥരായ വിശുദ്ധരുടെ രൂപങ്ങളും മാതാവിന്റെ തിരുസ്വരൂപവുമേന്തിയുള്ള പ്രാർത്ഥനാനിർഭരവും പ്രൗഡഗംഭീരവുമായ തിരുന്നാൾ പ്രദക്ഷിണവും നടത്തപ്പെട്ടു. സ്നേഹവിരുന്നോടെ 2022 ലെ തിരുനാൾ തിരുക്കർമ്മങ്ങൾ അവസാനിച്ചു. ഈ വർഷത്തെ തിരുനാൾ പ്രസ്തുദേന്തിമാർ അർലിൻ മരിയ ആഗസ്തി . എമിൽ മാത്യു, പവൽ ഫ്രാങ്ക്, അലീൻ ബിജു, അലീറ്റ സാജു .അനീറ്റ കാർമ്മൽ , ജോർജ്ജീന ബിജു, എബി ജോൺസൻ , റോഷൻ റൂബി, ജെഫിൻ സജി, നേഹ റ്റോമി , ജിയോ മാത്യു, ആൽവിൻ സോണി, അമൽ ജോയി, മരിയ ഹാരീസ്, ജെന്നി തോമസ്, സിന്ധു ഐവിൻ എന്നിവരായിരുന്നു.
പരിസപ്രദേശത്തുള്ള വിവിധ ജാതിമതസ്ഥർ പകെടുത്തു. ആരാണ് ഈ വിവിധ ജാതി മതസ്ഥർ ? കപ്പ ബിരിയാണി അടിക്കാൻ വന്നതായിരിക്കും അല്ലെ .