യുകെയിലെ പ്രശസ്തമായ ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ പ്രൗഢ ഗംഭീരമായ വിഷു മഹോത്സവം പൂര്‍വ്വാധികം ഭംഗിയായി അഘോഷിക്കുവാന്‍ മാഞ്ചസ്റ്റർ ഒരുങ്ങുകയാണ്. 2023 ഏപ്രിൽ 15നു ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് 6 മണി വരെ മാഞ്ചസ്റ്ററില്‍ ഗീത ഭവൻ ക്ഷേത്രത്തിൽ വെച്ച് ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കപ്പെടും.

അന്നേ ദിവസം രാവിലെ 10മണിക്ക് സർവ്വ വിഭൂഷണനായ ഭഗവാൻ കൃഷ്ണനെ കണികാണുന്നതോടെ പരിപാടികൾക്ക് തുടക്കം കുറിക്കും. തുടർന്ന് GMMHC യിലെ ബാലിക ബാലൻ മാർക്ക് വിഷുകൈനീട്ടവും നൽകുന്നതാണ് ,തുടർന്ന് വിഷു സ്പെഷ്യൽ ഭജനയും നടത്തപ്പെടും .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആയതിനുശേഷം GMMHC കുടുംബാംഗങ്ങൾ ഒരുക്കുന്ന സ്വാദിഷ്ടവും വിഭവ സമൃദ്ധമായ വിഷു സദ്യയും ഉണ്ടായിരിക്കും. തുടർന്ന് കൾച്ചറൽ പരിപാടികൾക്ക് തുടക്കം കുറിക്കുന്നതാണ് . GMMHC കലാകാരന്മാർ നയന ശ്രവണ സുന്ദരമായ കലാപരിപാടികൾ അവതരിപ്പിക്കുവാനുള്ള ഒരുക്കത്തിലാണ് . കലാപരിപാടികൾക്ക് വൈകീട്ട് 6 മണിയോടെ തിരശ്ശീല വീഴും. ഈവർഷത്തെ വിഷുമഹോത്സാവത്തിനു ഏകദേശം 400 ഓളം ആളുകളെ പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു . പരിപാടി അതിഗംഭീരമാക്കുവാൻ ഏവരുടെയും സഹായ സഹകരണങ്ങൾ കമ്മിറ്റി അഭ്യർത്ഥിക്കുന്നു. ഇനിയും പ്രവേശന ടിക്കറ്റുകൾ കരസ്ഥമാക്കാത്തവർ വൈകാതെ കമ്മിറ്റിയുമായി ദയവായി ബന്ധപ്പെടുക .

കൂടുതൽ വിവരങ്ങൾക്ക്
രാധേഷ് നായർ…07815819190 (പ്രസിഡണ്ട് )
ധനേഷ് ശ്രീധർ….07713154374 (സെക്രട്ടറി
സുനില്‍ ഉണ്ണി….07920142948 ( ട്രഷറര്‍)