ഇന്ത്യയിലെ ഏറ്റവും മോശം ഭാഷ കന്നഡ ആണെന്ന് ഗൂഗളില്‍ സെര്‍ച്ച് എന്‍ജിന്‍. ഇതോടെ ഗൂഗളിനെതിരെ വ്യാപക പ്രതിഷേധവുമായി കര്‍ണാടക രംഗത്ത്. സോഷ്യല്‍മീഡിയയിലും കടുത്ത പ്രതിഷേധം ഉയര്‍ന്നതോടെ സര്‍ക്കാര്‍ നിയമനടപടിയിലേയ്ക്ക് കടന്നു. ഇത്തരമൊരു ഉത്തരം നല്‍കിയതില്‍ വിശദീകരണം ആവശ്യപ്പെട്ട് ഗൂഗിളിന്റെ അധികൃതര്‍ക്ക് നോട്ടീസയയ്ക്കുമെന്ന് കന്നഡ സാംസ്‌കാരികമന്ത്രി അരവിന്ദ് ലിംബാവലി പ്രതികരിച്ചു.
ഇതിനു പിന്നാലെ ഗൂഗില്‍ ഉത്തരം നീക്കം ചെയ്യുകയും ചെയ്തു. ഉത്തരത്തിന്റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെ പങ്കുവെച്ചുകൊണ്ടായിരുന്നു കന്നഡിഗര്‍ രംഗത്തെത്തിയത്. കന്നഡഭാഷയ്ക്ക് അതിന്റേതായ ചരിത്രമുണ്ടെന്നും 2500-ലധികം വര്‍ഷം പഴക്കമുള്ള ഭാഷ കന്നഡിഗരുടെ അഭിമാനമാണെന്നും മന്ത്രി അരവിന്ദ് ലിംബാവലി ട്വീറ്റ് ചെയ്തു. കന്നഡിഗരുടെ അഭിമാനത്തെ അവഹേളിക്കുകയാണ് ഗൂഗിളെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ വന്‍ പ്രതിഷേധമുയര്‍ന്നതോടെ ക്ഷമ ചോദിച്ച് ഗൂഗിളും രംഗത്തെത്തി. തെറ്റിദ്ധാരണയ്ക്കിടയാക്കിയതിനും ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയതിനും ക്ഷമ ചോദിക്കുന്നതായി ഗൂഗിള്‍ ട്വിറ്ററിലൂടെ അറിയിച്ചു. ചില പ്രത്യേക ചോദ്യങ്ങള്‍ക്ക് ചില അസാധാരണ ഫലമാണ് ലഭിക്കാറുള്ളത്. അത് ശരിയല്ലെന്ന് അറിയാം. ഇത്തരം പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന ഉടനെ തിരുത്താറുണ്ടെന്നും ഗൂഗിള്‍ കൂട്ടിച്ചേര്‍ത്തു.
Leave a Reply