ലണ്ടന്‍: കോര്‍പ്പറേഷന്‍ നികുതിയിനത്തില്‍ ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍ വന്‍തുക വെട്ടിപ്പ് നടത്തിയതായി ആരോപണം. ഏതാണ്ട് 1.5 ബില്യണ്‍ പൗണ്ട് നികുതിയിനത്തില്‍ നല്‍കാനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ ഗൂഗിള്‍ അടയ്ക്കുന്ന തുക 24 മടങ്ങ് കുറവാണെന്നും ‘മിറര്‍’ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഏതാണ്ട് 60,000ത്തോളം നഴ്‌സിംഗ് ജീവനക്കാര്‍ക്ക് വേതനം നല്‍കാന്‍ ഉപകരിച്ചാക്കാവുന്ന തുക വെട്ടിച്ച ഗൂഗിളിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ കൃത്യമായ നികുതി അടയ്ക്കുന്നതായിട്ടാണ് ഗൂഗിളിന്റെ ഔദ്യോഗിക വിശദീകരണം.

യു.കെയുടെ ചരിത്രത്തില്‍ തന്നെ കോര്‍പ്പറേഷന്‍ നികുതിയിനത്തില്‍ വലിയ നേട്ടമുണ്ടാക്കിയ വര്‍ഷമാണ് 2017. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഈ നേട്ടത്തില്‍ നിന്ന് വലിയ മുന്നേറ്റമുണ്ടാക്കാന്‍ രാജ്യത്തിന് കഴിഞ്ഞിരുന്നില്ല. കുത്തക കമ്പനികളില്‍ നിന്ന് കൃത്യമായ നികുതി വരുമാനം പിരിച്ചെടുക്കുന്നതില്‍ ഉത്തരവാദിത്വപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അപാകത കാണിക്കുന്നതായും പരോക്ഷ വിമര്‍ശനം ഉയര്‍ന്നിട്ടും. ഷാഡോ ചാന്‍സ്‌ലര്‍ ജോണ്‍ മെക്‌ഡോണല്‍സ് ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തിരുന്നു. അമേരിക്കന്‍ കമ്പനിയുടെ നികുതി വെട്ടിപ്പ് സംബന്ധിയായ പ്രശ്‌നങ്ങളില്‍ ലേബര്‍ പരിഹാരം കാണുമെന്നും അവരെക്കൊണ്ട് കൃത്യമായ നികുതിപ്പണം നല്‍കിപ്പിക്കുമെന്നും ജോണ്‍ മെക്‌ഡോണല്‍സ് വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നമ്മുടെ രാജ്യത്തെ സ്‌കൂളുകള്‍ക്ക് ആവശ്യമായ ബജറ്റ് തുക വകയിരുത്താന്‍ നമുക്ക് കഴിയുന്നില്ല. മിക്ക സ്‌കൂളുകളിലെയും അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിറവേറ്റുന്ന അധ്യാപകര്‍ സ്വന്തം പണം മുടക്കിയാണെന്നത് കൂടി ഓര്‍ക്കണം. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ആഗോള കുത്തക കമ്പനികള്‍ നികുതിയിനത്തില്‍ അപാകത കാണിക്കുന്നത് ഇനിയും നോക്കിയിരിക്കാന്‍ നമുക്ക് കഴിയില്ല. ഇത്തരം പ്രവണത വലിയൊരളവില്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ജോണ്‍ മെക്‌ഡോണല്‍സ് വിമര്‍ശിച്ചു. നികുതിയിനത്തില്‍ കുത്തക കമ്പനികളെ നിയമക്കുരുക്കില്‍ നിന്ന് രക്ഷപ്പെടുത്തുന്ന പഴുതുകള്‍ അടയ്ക്കുകയാണ് ലേബര്‍ ലക്ഷ്യമിടുന്നത്. ഇതുവഴി കൃത്യമായ നികുതി കമ്പനികളെക്കൊണ്ട് അടപ്പിക്കാനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.