ന്യൂസ് ഡെസ്ക്, മലയാളം യുകെ
അസിസ്റ്റഡ് ഡൈയിംഗ് നിയമവിധേയമാക്കുന്നതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് മുൻ യുകെ പ്രധാനമന്ത്രി ഗോർഡൻ ബ്രൗൺ. 2002-ൽ ഉണ്ടായ തൻ്റെ നവജാത ശിശുവിൻെറ മരണം എടുത്തു കാട്ടിയ അദ്ദേഹം നല്ല ജീവിതാവസാന പരിചരണം ഓരോരുത്തരും അർഹിക്കുന്നുണ്ടെന്ന് ചൂണ്ടികാട്ടി. താനും ഭാര്യയും തൻറെ മകളുടെ കൂടെ ചിലവഴിച്ച അവസാന നാളുകൾ തൻെറ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങളിൽ ഒന്നാണെന്നും അദ്ദേഹം പറയുന്നു.
അസിസ്റ്റഡ് ഡൈയിംഗ് നിയമവിധേയമാക്കുന്നതിന് പകരം എൻഎച്ച്എസിൻെറ പാലിയേറ്റീവ് കെയർ മെച്ചപ്പെടുത്തുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാനാണ് സർക്കാർ ഇപ്പോൾ ശ്രദ്ധിക്കണ്ടതെന്നും അദ്ദേഹം പറഞ്ഞു. അസിസ്റ്റഡ് ഡൈയിംഗ് നിയമപരമാക്കണോ എന്ന വിഷയത്തിൽ പാർലമെൻറിൽ വോട്ടെടുപ്പ് നടക്കാനിരിക്കെ പല പ്രമുഖരും ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. അതേസമയം, YouGov നടത്തിയ വോട്ടെടുപ്പിൽ പൊതുജങ്ങളിൽ 73% പേരും നടപടിയോട് പിന്തുണ പ്രകടിപ്പിച്ചു.
അസിസ്റ്റഡ് ഡൈയിംഗ് നിയമവിധേയമാക്കുന്നതിനുപകരം പരിചരണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിന് മുൻഗണന നൽകണമെന്ന് ഗോർഡൻ ബ്രൗൺ പറഞ്ഞു. മാരകരോഗങ്ങൾ ബാധിച്ചവരുടെ കഷ്ടപ്പാടുകൾ തടയാൻ ആണെങ്കിൽ അവർക്ക് നൽകുന്ന പരിചരണങ്ങൾ മെച്ചപ്പെടുത്താനാകണം സർക്കാരിന്റെ ശ്രദ്ധ എന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. അസ്സിസ്റ്റഡ് ഡൈയിംഗിൻെറ ബിൽ സ്പോൺസർ ചെയ്യുന്ന എംപി കിം ലീഡ്‌ബീറ്റർ പാലിയേറ്റീവ് കെയർ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു കമ്മീഷനിനായുള്ള ഗോർഡൻ ബ്രൗണിൻ്റെ ബിൽ സ്വാഗതം ചെയ്‌തു. എന്നാൽ, ഏറ്റവും മികച്ച ജീവിതാവസാന പരിചരണം എല്ലാവർക്കും നല്ല രീതിയിൽ ആയിരിക്കില്ല പ്രവർത്തിക്കുന്നതെന്ന് അവർ കൂട്ടിച്ചേർത്തു.
Leave a Reply