ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുകെയിൽ പാസ്പോർട്ട്‌ നടപടിക്രമങ്ങൾ പരിഷ്കരിക്കാൻ ഒരുങ്ങി അധികൃതർ. ഏറെ കാലയളവിന് ശേഷമാണ് ഇത്തരത്തിലൊരു നടപടി. ഇനി മുതൽ പാസ്പോർട്ടിന് അപേക്ഷിക്കുന്ന എല്ലാവർക്കും ഒരു നിശ്ചിത തുക ഫീസ് വർധിപ്പിച്ചു എന്നുള്ളതാണ് സുപ്രധാന മാറ്റം. യുകെയിൽ നിന്ന് പാസ്സ്പോർട്ടിനു അപേക്ഷിക്കുന്ന ഒരു മുതിർന്ന ആളിന് £75.50 ൽ നിന്ന് £82.50 ആയും കുട്ടികൾക്ക് £49 ൽ നിന്ന് £53.50 ആയും അപേക്ഷ ഫീസ് ഉയർത്തിയിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് മുഖേനയുള്ള അപേക്ഷകൾക്കും ഫീസിൽ മാറ്റമുണ്ട്. മുതിർന്നവർക്ക് £85 ൽ നിന്ന് £93 ആയും കുട്ടികൾക്ക് £ 58.50 ൽ നിന്ന് £ 64 ആയും ഫീസ് വർധിപ്പിക്കാനാണ് തീരുമാനം. ഫെബ്രുവരി മാസം 2 മുതലാണ് നടപടി പ്രാബല്യത്തിൽ വരിക. ഇത് ഹോം ഓഫീസിനെ ഒരുപരിധിവരെ സഹായിക്കുമെന്നും, എല്ലാത്തിനും ഗവണ്മെന്റ് ഫണ്ടിനെ ആശ്രയിക്കുന്നതിൽ നിന്നും മാറി കുറച്ച് തുക വകുപ്പിന് ഇതിലൂടെ ലഭിക്കുമെന്നുമാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം, അപേക്ഷകളുടെ ഫീസ് വർധിപ്പിച്ചതിലൂടെ സർക്കാരിന് വലിയ നേട്ടമില്ലെന്നാണ് ഔദ്യോഗിക വക്താക്കൾ പറയുന്നത്. പാസ്പോർട്ടിന്റെ പ്രോസസ്സിങ്ങിന് ആവശ്യമായ തുക മാത്രമാണിതെന്നും അധികൃതർ കൂട്ടിച്ചേർത്തു. സർക്കാരിന്റെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നത് തുടരാനും ഈ വർധന സഹായിക്കുമെന്നാണ് ചില ആളുകൾ വർധനയേ അനുകൂലിച്ചു സംസാരിക്കുന്നത്. പുതുതായി അപേക്ഷിക്കുകയോ പാസ്‌പോർട്ട് പുതുക്കുകയോ ചെയ്യുന്നവർ ഉൾപ്പെടെയുള്ളവർക്ക് ഫീസ് വർധനവ് ബാധകമാണ്. എന്നാൽ, കഴിഞ്ഞ വർഷം ജനുവരി മുതൽ സ്റ്റാൻഡേർഡ് അപേക്ഷകളിൽ 95 ശതമാനത്തിലധികം പത്ത് ആഴ്ചയ്ക്കുള്ളിൽ പ്രോസസ്സ് ചെയ്തതായി പാസ്‌പോർട്ട് ഓഫീസ് അറിയിച്ചു.