ന്യൂസ് ഡെസ്ക്, മലയാളം യുകെ

ചൊറിച്ചിലിനു കാരണമാകുന്ന ചുണങ്ങ് പോലുള്ള ത്വക്ക് രോഗങ്ങൾ അവഗണിക്കരുതെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. ഇത്തരം രോഗാവസ്ഥകൾ ഉണ്ടാകുന്നവരുടെ എണ്ണം കൂടുന്നതായിയാണ് റിപ്പോർട്ടുകൾ. ഒരുതരം ചെറുപ്രാണി മൂലം ഉണ്ടാകുന്ന ഈ രോഗം ശാരീരിക സമ്പർക്കത്തിലൂടെയും വസ്ത്രങ്ങളിലൂടെയും പടരുകയും ചെയ്യും.


കോളേജ് ഹോസ്റ്റലുകൾ കെയർ ഹോമുകൾ തുടങ്ങി ആളുകൾ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളിൽ ഇത് വേഗത്തിൽ പടരുമെന്ന് റോയൽ കോളേജ് ഓഫ് ജിപിസ് (ആർസിജിപി) പറഞ്ഞു. പുറത്ത് പറയാൻ മടിയുള്ളതുകൊണ്ട് ആളുകൾ ചികിത്സിക്കാൻ മുന്നോട്ട് വരാത്തത് രോഗം കൂടുന്നതിനും മറ്റുള്ളവരിലേക്ക് പകരുന്നതിനും കാരണമാകും. ഈ രോഗം ഫലപ്രദമായി ചികിത്സിച്ചില്ലെങ്കിൽ ചർമ്മത്തിൽ കടുത്ത അണുബാധയ്ക്ക് കാരണമാകും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇംഗ്ലണ്ടിൽ നിലവിൽ രോഗികളുടെ എണ്ണം കുറവാണെങ്കിലും കഴിഞ്ഞ അഞ്ചു വർഷത്തെ ശരാശരിയെക്കാൾ കൂടുതലാണെന്നാണ് കണക്കുകൾ കാണിക്കുന്നത്. കൂടാതെ ഇംഗ്ലണ്ടിന്റെ വടക്ക് കിഴക്ക് ഭാഗത്ത് കേസുകളുടെ എണ്ണത്തിൽ വർദ്ധനവും കാണിക്കുന്നുണ്ട്. എൻഎച്ച്എസ്സിന്റെ കണക്കുകൾ പ്രകാരം ഇംഗ്ലണ്ടിലെ ആശുപത്രികളിൽ ഈ വർഷം ഏപ്രിൽ വരെ മാത്രം 3689 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുൻവർഷം ഇത് 2128 ആയിരുന്നു. ഒന്നിച്ച് താമസിക്കുന്നവർക്ക് രോഗം വന്നാൽ എല്ലാവർക്കും ഒരേസമയം ചികിത്സ നടപ്പിലാക്കിയാൽ മാത്രമേ രോഗം പടരുന്നത് തടയാൻ സാധിക്കുകയുള്ളൂ. രോഗികൾ അവരുടെ വസ്ത്രങ്ങളും കിടക്കുകളും ഉയർന്ന താപനിലയിൽ കഴുകാനും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.