ലണ്ടന്‍: ജോലിഭാരം വര്‍ദ്ധിക്കുന്നത് ജിപിമാരുടെ ഉറക്കം കെടുത്തുന്നതായി പരാതി. റോയല്‍ കോളേജ് ഓഫ് ജനറല്‍ പ്രാക്ടീഷണേഴ്‌സ് ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ഹെലന്‍ സ്റ്റോക്ക്‌സ് ലാംപാര്‍ഡ് ആണ് തന്റെ സഹപ്രവര്‍ത്തകര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളേക്കുറിച്ച് പറഞ്ഞത്. അമിതമായ ജോലിക്കിടെ രോഗികള്‍ക്ക് തങ്ങള്‍ ഉപദേശിച്ച ചികിത്സ തെറ്റായിപ്പോയോ എന്ന സംശയങ്ങള്‍ ഉയരുന്നത് ഡോക്ടര്‍മാരുടെ ഉറക്കം കെടുത്തുകയാണെന്ന് ഇവര്‍ പറയുന്നു.

ഏതെങ്കിലും രോഗലക്ഷണം ശ്രദ്ധിക്കാതെ പോയിട്ടുണ്ടോ എന്നും മരുന്നുകള്‍ ആവശ്യത്തിനാണോ നല്‍കിയതെന്നുമുള്ള ആശങ്കയാണ് ജിപിമാര്‍ നിത്യവും അനുഭവിക്കുന്നത്. ജിപിമാരെപ്പോലെയുള്ള പ്രൊഫഷണലുകള്‍ക്ക് വീട്ടിലേക്ക് പോകുമ്പോള്‍ തങ്ങളുടെ ജോലി ഓഫീസില്‍ ഉപേക്ഷിച്ച് പോകാനാകില്ല. ഇത് 24X7 ഉത്തരവാദിത്തമാണെന്നും അവര്‍ വ്യക്തമാക്കി. 30നും 40നുമിടയില്‍ പ്രായമുള്ള സ്ത്രീകളാണ് ഈ ആശങ്കകള്‍ കൂടുതല്‍ അനുഭവിക്കുന്നതെന്നും അവര്‍ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തങ്ങളുടെ സഹപ്രവര്‍ത്തകരുടെ കഥകളും ഇവര്‍ പറഞ്ഞതായി പ്രൊഫ. ലാംപാര്‍ഡ് പറഞ്ഞു. പുലര്‍ച്ചെ 3 മണിക്കും 4 മണുക്കുമൊക്കെ തങ്ങളുടെ ചികിത്സയില്‍ പിഴവുണ്ടായോ എന്ന ആശങ്കയില്‍ ഞെട്ടിയുണരാറുണ്ടെന്ന് ചിലര്‍ വെളിപ്പെടുത്തി. രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതുമൂലം അപ്പോയിന്റ്‌മെന്റുകള്‍ കൃത്യമായി പാലിക്കാന്‍ ജിപിമാര്‍ ബുദ്ധിമുട്ടുകയാണെന്നും അവര്‍ വ്യക്തമാക്കി.