ലണ്ടന്‍: ആഴ്ച്ചയില്‍ പുറത്തിറങ്ങുമ്പോള്‍ ചെറിയ ഓഫറുകളുള്ള കടകള്‍ അന്വേഷിച്ച് ചെല്ലാന്‍ ഭൂരിപക്ഷം പേരും ശ്രമിക്കാറുണ്ട്. പ്രത്യേകിച്ച് സ്ത്രീകള്‍ ഷോപ്പിംഗിനായി ഇറങ്ങുമ്പോള്‍ പരമാവധി പണം ലാഭിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്യും. എന്നാല്‍ ഈ സാധാനരണ ഷോപ്പിംഗ് സേവര്‍ കണക്കുകളില്‍ നിന്നെല്ലാം വ്യത്യസ്തയാണ് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ സ്വദേശിയായ ക്ലെയര്‍ ഹ്യൂഗ്‌സ്. ഷോപ്പിംഗ് കൂപ്പറുകളും ഇതര ആനുകൂല്യങ്ങളും ഉപയോഗിച്ച് മിച്ചം പിടിച്ച പണം കൊണ്ട് മാത്രം സ്വന്തമായൊരു വീടെന്ന സ്വപ്‌നം സാധ്യമാക്കിയിരിക്കുകയാണ് 30 കാരിയായ ക്ലെയര്‍.
ഗ്രേറ്റ് മാഞ്ചസ്റ്ററില്‍ മൂന്ന് മുറികളുള്ള ഒരു വീട് ഇന്ന് ക്ലെയറിന് സ്വന്തമായുണ്ട്. ഷോപ്പിംഗ് നടത്തുന്നതിന് മുന്‍പ് ഇത്തരി ഒന്ന് ശ്രമിച്ചാല്‍ നമുക്കും ഒരുപാട് പണം ലാഭിക്കാന്‍ കഴിയുമെന്നാണ് ക്ലെയറിന്റെ അഭിപ്രായം. 2010ല്‍ ബിരുദ പഠന കാലത്താണ് ചെലവ് ചുരുക്കല്‍ എങ്ങനെയൊക്കെ നടത്താമെന്ന് ക്ലെയര്‍ ആലോചിക്കുന്നത്. വെറുതെ ആലോചിച്ചുവെന്ന് മാത്രമല്ല, ചെറിയ ഒരു പഠനം തന്നെ നടത്തി. ഷോപ്പിംഗ് ഓഫറുകളും കൂപ്പണുകളും കണ്ടെത്തിയാല്‍ വലിയ തുക വരെ സേവ് ചെയ്യാമെന്ന് പഠനത്തില്‍ വ്യക്തമാവുകയും ചെയ്തു. പഠനകാലത്ത് ഉണ്ടായിരുന്ന 3500 പൗണ്ടിന്റെ ബാധ്യത തീര്‍ക്കാന്‍ അത് സഹായിച്ചു.
സൂപ്പര്‍മാര്‍ക്കറ്റ് സൈറ്റുകളിലും ഇതര ഓഫര്‍ ലഭിക്കുന്ന സ്ഥലങ്ങളും ആദ്യഘട്ടത്തില്‍ ഉപയോഗപ്പെടുത്തി. പിന്നീട് ക്യാഷ്ബാക്ക് ആപ്പുകളിലൂടെ ഷോപ്പിംഗുകള്‍. വളരെ ചുരുങ്ങിയ കാലഘട്ടം കൊണ്ടുതന്നെ ഏതാണ്ട് 15,000 പൗണ്ട് സമ്പാദിക്കാന്‍ ക്ലെയറിന് കഴിഞ്ഞു. നമുക്ക് ചുറ്റും സാധ്യതകളുണ്ടെന്നും അവ ഉപയോഗിക്കേണ്ട താമസമേയുള്ളുവെന്നും അവര്‍ പറയുന്നു. വളര്‍ത്തു പട്ടിക്കുള്ള ആറ് മാസത്തെ ഭക്ഷണം വെറും 9 പൗണ്ടിനാണ് ക്ലെയര്‍ വാങ്ങിക്കുന്നത്. സുഹൃത്തുക്കള്‍ക്ക് ഒപ്പം പുറത്തുപോകുമ്പോള്‍ എന്റെ കൈയ്യില്‍ കൂപ്പണുകളുണ്ടോയെന്ന് അവര്‍ പ്രത്യേകം ചോദിക്കാറുണ്ടെന്നും ക്ലെയര്‍ പറയുന്നു. കാമുകനൊപ്പം പുതിയ ജീവിതം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ക്ലെയറിപ്പോള്‍.
Leave a Reply