ഷൈമോൻ തോട്ടുങ്കൽ

ബിർമിംഗ്ഹാം .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ വിമൻസ് ഫോറം വാർഷിക സമ്മേളനം “THAIBOOSA ” ബിർമിംഗ് ഹാമിലെ ബെഥേൽ കൺവെൻഷൻ സെന്ററിൽ നടന്നു . രൂപതയിലെ വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നുമായി ആയിരത്തഞ്ഞൂറോളം വനിതകൾ പങ്കെടുത്ത കൺവെൻഷൻ ബ്രിട്ടനിലെ മലയാളി വനിതകളുടെ സ്ത്രീശക്തി വിളിച്ചോതുന്നതായി മാറി .ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ സാനിധ്യത്തിൽ വനിതാ ഫോറം പ്രസിഡന്റ് ട്വിങ്കിൾ റെയ്സൻ അധ്യക്ഷത വഹിച്ച സമ്മേളനം സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉത്‌ഘാടനം ചെയ്തു .

തിരുസഭ അതിന്റെ ആരംഭം മുതൽ ഈ കാലഘട്ടം വരെ വിശ്വാസവും പരസ്നേഹവും നിറഞ്ഞ സ്ത്രീകളുടെ സമർപ്പണത്തിലൂടെയും സഹകരണത്തിലൂടെയും ആണ് നിർമ്മിക്കപ്പെട്ടതെന്നും ദൈവരാജ്യത്തിന്റെ വളർച്ചയിൽ പുരുഷനൊപ്പമോ ഒരുപക്ഷേ പുരുഷനെക്കാളോ അനുകമ്പാർദ്രമായ സ്നേഹത്തോടെ സംഭാവനകൾ നൽകിയത് സ്ത്രീകളാണ്ന്നും മേജർ ആർച്ച് ബിഷപ്പ് തന്റെ ഉത്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു .പ്രവാസികളായി ബ്രിട്ടനിൽ എത്തിയിട്ടുള്ള സ്ത്രീകൾ തങ്ങളുടെ മഹത്തായ വിശ്വാസ പൈതൃകവും പാരമ്പര്യവും കാത്തുസൂക്ഷിക്കാനും തലമുറകളിലേക്ക് അത് പകരാനും സന്നദ്ധരാകണമെന്നും, സീറോമലബാർ സഭ പ്രവാസകളായി കഴിയുന്ന ഇടങ്ങളിൽ എല്ലാം സഭയെ നിർമ്മിക്കുന്നതിൽ സഹകരിക്കണമെന്നും ,ഈ കാലഘട്ടത്തിൽ മിശിഹായ്ക്ക് പ്രവർത്തിക്കാൻ കരങ്ങളായും അവന് സഞ്ചരിക്കാൻ കാലുകളായും അവന് സ്നേഹിക്കാൻ ഹൃദയമായും ഓരോ വിശ്വാസിയും മാറണമെന്നും കുടുംബത്തിലും സമൂഹത്തിലും അങ്ങനെ സുവിശേഷത്തിന്റെ പ്രോജ്ജ്വല ശോഭ പ്രകാശിപ്പിക്കാൻ അവർക്ക് കഴിയണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.

ചരിത്രം കണ്ട ഏറ്റവും ഉന്നതരായ സ്ത്രീകളാണ് നസ്രാണി സമൂഹങ്ങളിൽനിന്ന് പ്രവാസികളായി വിദേശരാജ്യങ്ങളിലേക്ക് യാത്ര പുറപ്പെട്ട സ്ത്രീകൾ എന്നും അവരുടെ ത്യാഗപൂർവമായ ജീവിതത്തിന്റെ ഫലമായിട്ടാണ് കേരളത്തിൻറെ എല്ലാ പുരോഗതികളും ഉണ്ടായിരുന്നു അദ്ദേഹം കൂട്ടിച്ചേർത്തു. നഴ്സിംഗ് പ്രൊഫഷന്റെ മനോഹാരിതയും മഹത്വവും അദ്ദേഹം എടുത്തു പറയുകയും ദൈവത്തിൻറെ സൗഖ്യസ്പർശനമാണ് നഴ്സുമാരിലൂടെയും ആ തുരശുശ്രുഷ രംഗത്ത് പ്രവർത്തിക്കുന്നവരിലൂടെ ലോകത്തിലേക്ക് പങ്കുവയ്ക്കപ്പെടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ , പ്രോട്ടോ സിഞ്ചെല്ലൂസ് റെവ ഡോ ആന്റണി ചുണ്ടെലിക്കാട്ട് , പാസ്റ്ററൽ കോഡിനേറ്റർ റെവ ഡോ ടോം ഓലിക്കരോട്ട് , വിമൻസ് ഫോറം കമ്മീഷൻ ചെയർമാൻ റെവ ഫാ ജോസ് അഞ്ചാനിക്കൽ , വിമൻസ് ഫോറം ഡയറക്ടർ റെവ സി ജീൻ മാത്യു എസ് എച്ച് , പ്രസംഗിച്ചു . കൺവെൻഷനോടനുബന്ധിച്ച് മേജർ ആർച്ച് ബിഷപ്പ് , മാർ ജോസഫ് സ്രാമ്പിയ്ക്കലിനോടും രൂപതയിലെ മറ്റ് വൈദികരോടും ചേർന്ന് വിശുദ്ധ കുർബാന അർപ്പിച്ചു , തുടർന്ന് പന്ത്രണ്ട് റീജിയനുകളിലെയും വനിതകൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു , വിമൻസ് ഫോറം ഭാരവാഹികളായ ട്വിങ്കിൾ റെയ്സൻ , ഡിംപിൾ വർഗീസ് ,അൽഫോൻസാ കുര്യൻ , ഷീജ പോൾ ,ഡോളി ജോസി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി .