ന്യൂസ് ഡെസ്‌ക്. മലയാളം യുകെ.
കൂടെ വസിക്കുന്ന സ്‌നേഹം. ആ സ്‌നേഹം സംഗീതമായി!
ഹൃദയം ഉരുകി ഞാന്‍ കരയും നേരം
ഞാനാണു നിന്‍ ദൈവമെന്നോതി
കൂടെവസിക്കുന്ന സ്‌നേഹം… എന്ന് തുടങ്ങുന്ന ഗാനം ഈശോയുടെ സ്‌നേഹത്തിന്റെ പൂര്‍ണ്ണത വെളിവാക്കുകയാണ്.
ദിവ്യകാരുണ്യാരാധനയ്ക്ക് കര്‍ത്താവിനെ സ്തുതിക്കാനുതകുന്ന മനോഹര ഗാനം.
സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഈ ഗാനം രചിച്ചത് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത വികാരി ജനറാള്‍ മോണ്‍. റവ. ഫാ. ജിനോ അരീക്കാട്ടാണ്. ജനശ്രദ്ധയാകര്‍ഷിച്ച ഈ ഗാനത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് നിരവധി ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ പ്രശസ്ത സംഗീത സംവിധായകനായ ഫാ. മാത്യൂസ് പയ്യപ്പിള്ളിയാണ്. അനൂപ് വര്‍ഗ്ഗീസ് നിര്‍മ്മിച്ച ഈ സംഗീത വിരുന്നിന്ന് ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍വ്വഹിച്ചിരിക്കുന്നത് പ്രതീപ് ടോമാണ്. പുതുനിര ഗായകനായ ലിബിന്‍ സ്‌കറിയയാണ് ഈ ഗാനം പാടിയിരിക്കുന്നത്.
വെറുമൊരു ഗാനത്തേക്കാളുപരി ഈശോയുടെ സ്‌നേഹമാണ് ഈ വരികളിലൂടെ പ്രതിഭലിക്കുന്നത്. കുടുംബത്തില്‍
സ്‌നേഹം കുറയുന്ന കാലത്ത് ഈശോയുടെ സ്‌നേഹത്തിന്റെ മൂല്യം കൂടുന്നു. അതിന്റെ പ്രതിഫലമാണ് ഈ ഗാനം. ഫാ. ജിനോ പറയുന്നു.
ക്രിസ്തുമസ്സ് കാലത്ത് കേള്‍ക്കാന്‍ ഇഷ്ടെപ്പടുന്ന ഗാനശേഖരത്തില്‍ ഈ ഗാനവും കൂടി ചേര്‍ക്കപ്പെടും.
മൊണ്‍. റവ. ഫാ. ജിനോ അരീക്കാട്ടെഴുതിയ ഗാനം കേള്‍ക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.
Leave a Reply