കേംബ്രിഡ്ജ്: ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയിലെ ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘യുവജന ധ്യാനം’ ആഗസ്റ്റ് മാസം 1 മുതൽ 3 വരെ നടത്തപ്പെടുന്നു. കേംബ്രിഡ്ജ് കൗണ്ടിയിലെ ക്ലാരേറ്റ് സെന്റർ, ബക്ഡെൻ ടവേഴ്സ് ,ഹൈ സ്ട്രീറ്റ്, സെന്റ് നിയോട്സിൽ വെച്ചാണ് ‘യൂത്ത് റിട്രീറ്റ്’ ക്രമീകരിച്ചിരിക്കുന്നത്. ധ്യാനത്തിൽ പങ്കുചേരുവാൻ പേരുകൾ രജിസ്റ്റർ ചെയ്യുവാനുള്ള നടപടികൾ ആരംഭിച്ചതായി കോർഡിനേറ്റേഴ്‌സ് അറിയിച്ചു.
https://tinyurl.com/3yp5df7j
വിശ്വാസത്തിലൂന്നിക്കൊണ്ട് പരസ്നേഹത്തിലും, സാമൂഹ്യ പ്രതിബദ്ധതയിലും അധിഷ്‌ഠിതമായ ഉത്തമ ക്രൈസ്തവ ജീവിതം നയിക്കുവാനുതകുന്ന ചിന്തകളും പ്രബോധനങ്ങളും പങ്കുവെക്കുക എന്നതാണ് യുവജന ധ്യാനത്തിലൂടെ ലക്‌ഷ്യം വെക്കുന്നത്. വിവിധ സാഹചര്യങ്ങളിൽ നിന്ന് വരുന്ന യുവജനങ്ങളുമായി ഒത്തുചേർന്ന് സാമൂഹ്യ-വിശ്വാസ തലങ്ങളെ പരിപോഷിപ്പിക്കുവാനും, ക്രിസ്തു കേന്ദ്രീകൃത്യമായ ജീവിത വളർച്ചക്കും, അതോടൊപ്പം പ്രാർത്ഥനയ്‌ക്കും തിരുവചന വിചിന്തനത്തിനും അനുഭവേദ്യമായ ശുശ്രുഷകളാണ് യുവജന റിട്രീറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സീറോമലബാർ യൂത്ത് അപ്പോസ്റ്റലേറ്റ് (യൂറോപ്പ്) ഡയറക്ടർ ഫാ. ബിനോജ് മുളവരിക്കൽ, ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയറും, പ്രശസ്ത തിരുവചന പ്രഘോഷകയുമായ സിസ്റ്റർ ആൻ മരിയ, സീറോ മലബാർ ലണ്ടൻ റീജണൽ കോർഡിനേറ്ററും, പ്രശസ്ത ധ്യാന ഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട് എന്നിവർ യുവജന ധ്യാനത്തിന് നേതൃത്വം നൽകും.
പതിനെട്ടു വയസ്സിനു മുകളിലുള്ള യുവജനങ്ങൾക്കായി ഒരുക്കുന്ന ധ്യാനത്തിൽ എത്രയും വേഗം രജിസ്ട്രേഷൻ ഫോമുകൾ പൂരിപ്പിച്ചു നൽകി പ്രവേശനം ഉറപ്പാക്കുവാൻ താല്പര്യപ്പെടുന്നു. യുവാക്കളെ ധ്യാനത്തിലേക്കയക്കുവാൻ മാതാപിതാക്കളുടെയും ഇവാഞ്ചലൈസേഷൻ അംഗങ്ങളുടെയും പ്രോത്സാഹനവും, പ്രചോദനവും അഭ്യർത്ഥിക്കുന്നതായി കോർഡിനേറ്റർമാരായ മനോജ് തയ്യിൽ, മാത്തച്ചൻ വിളങ്ങാടൻ എന്നിവർ അഭ്യർത്ഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ദയവായി ബന്ധപ്പെടുക
Manoj Thayyil : 07848808550, Mathachan vilangadan : 07915602258
Youth Retreat – Starts at 9:00 am on 1st August and Ends at 4:00 pm on 3rd August
Retreat Venue: Claret Centre, Buckden Towers, High Street, Buckden, St. Neots, Cambridgeshire PE19 5TA
https://tinyurl.com/3yp5df7j
Leave a Reply