ഫാ.ബിജു കുന്നയ്ക്കാട്ട്, പിആര്‍ഒ

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ അടുത്ത അഞ്ചു വര്‍ഷങ്ങളിലെ (2017-2022) അജപാലനാസൂത്രണത്തിനായും കര്‍മ്മ പരിപാടികള്‍ രൂപം നല്‍കുന്നതിനുമായുള്ള ത്രിദിന സമ്മേളനം ഇന്ന് ആരംഭിക്കുന്നു. വെയില്‍സിലെ ന്യു ടൗണിലെ കെഫെന്‍ലി പാര്‍ക്കില്‍ വൈകുന്നേരം നാലു മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തില്‍ വൈദീകരും സന്യസ്തരും അല്‍മായരുമായി 250 പ്രതിനിധികള്‍ പങ്കെടുക്കും. ഇതിന് ഒരുക്കമായി ലിവിംഗ് സ്റ്റോണ്‍സ് എന്ന കരടുരേഖ എല്ലാ വിശ്വാസികള്‍ക്കും ലഭ്യമാക്കിയിരുന്നു.

അതിന്റെ അടിസ്ഥാനത്തില്‍ വിശ്വാസികള്‍ നല്‍കിയ നിര്‍ദ്ദേശങ്ങളും ചേര്‍ത്ത് തയ്യാറാക്കിയ പ്രവര്‍ത്തന രേഖ റവ. ഫാ. ജോയി വയലില്‍ സി. എസ്. റ്റി., റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, റവ. ഡോ. സി. മേരി ആന്‍ സി. എം. സി. എന്നിവരുടെ നേതൃത്വത്തില്‍ അവതരിപ്പിക്കും. സീറോ മലബാര്‍ സഭയുടെ ആരാധനാക്രമത്തെക്കുറിച്ച് റവ. ഡോ. പോളി മണിയാട്ടും ആദ്ധ്യാത്മികതയെക്കുറിച്ച് റവ. ഡോ. മാര്‍ട്ടിന്‍ കല്ലുങ്കലും ചരിത്രത്തെക്കുറിച്ച് റവ. ഡോ. ചെറിയാന്‍ വാരികാട്ടും ശിക്ഷണക്രമത്തെക്കുറിച്ച് റവ. ഡോ. സണ്ണി കോക്കരവാലായില്‍ എസ്. ജെയും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. തുടര്‍ന്ന് പൊതുചര്‍ച്ചകളും ഗ്രൂപ്പ് തിരിഞ്ഞുള്ള ചര്‍ച്ചകളും അതിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് അവതരണങ്ങളും ഉണ്ടായിരിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രവര്‍ത്തനരേഖ അനുസരിച്ച് ഒന്നാമത്തെ വര്‍ഷം കുട്ടികള്‍ക്കും രണ്ടാമത്തെ വര്‍ഷം യുവജനങ്ങള്‍ക്കും മൂന്നാമത്തെ വര്‍ഷം ദമ്പതികള്‍ക്കും നാലാമത്തെ വര്‍ഷം കുടുംബകൂട്ടായ്മ യുണിറ്റുകള്‍ക്കും അഞ്ചാമത്തെ വര്‍ഷം ഇടവക ജീവിതത്തിനും ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തന പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്.

രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, വികാരി ജനറാളന്‍മാരായ റവ. ഡോ. തോമസ് പാറയടിയില്‍, റവ. ഫാ. സജിമോന്‍ മലയില്‍ പുത്തന്‍പുരയില്‍, റവ. ഡോ. മാത്യു ചൂരപ്പൊയ്കയില്‍ റവ. ഡോ. മാത്യു പിണക്കാട്ട്, റവ. ഫാ. ഫാന്‍സുവ പത്തില്‍, റവ. ഫാ. അരുണ്‍ കലമറ്റത്തില്‍, റവ. ഡോ. റ്റോണി പഴയകളം സി. എസ്. റ്റി എന്നിവരുടെ നേതൃത്വത്തിലാണ് സമ്മേളനം നടത്തപ്പെടുന്നത്.