ഫിലിപ്പ് കണ്ടോത്ത്

പ്രശസ്ത വചന പ്രഘോഷകനും സെഹിയോന്‍ മിനിസ്ട്രിയുടെ ഡയറക്ടറുമായ ബഹുമാനപ്പെട്ട സേവ്യാര്‍ഖാന്‍ വട്ടായിലച്ചന്‍ ഈ വര്‍ഷം ഒക്ടോബര്‍ 28-ാം തീയതി നയിക്കുന്ന ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയന്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ ഒരുക്കമായുള്ള ഏകദിന ധ്യാനം ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവും സെഹിയോന്‍ യുകെയുടെ ഡയറക്ടറുമായ ഫാ. സോജി ഓലിക്കലും സെഹിയോന്‍ ടീം മെമ്പറായ റെജി കൊട്ടാരത്തിന്റെ നേതൃത്വത്തില്‍ ബ്രിസ്റ്റോള്‍ ഫിഷ് ഫോണ്ട്‌സ് സെന്റ് ജോസഫ് ദേവാലയത്തില്‍ വെച്ച് നടത്തപ്പെടും.

ജൂണ്‍ 6-ാം തീയതി ചൊവ്വാഴ്ച രാവിലെ 9.30ന് ആരംഭിച്ച് വൈകുന്നേരം 5 മണിക്ക് അവസാനിക്കുന്ന ഈ ധ്യാനത്തില്‍ ജപമാല, പ്രെയ്‌സ് ആന്റ് വര്‍ഷിപ്പ്, വചന പ്രഘോഷണം, വിശുദ്ധ കുര്‍ബാന, ദിവ്യ കാരുണ്യാരാധന എന്നിവ ഉണ്ടായിരിക്കുന്നതാണ്.

പ്രാര്‍ത്ഥനയിലൂടെ ലഭിക്കുന്ന പരിശുദ്ധമായ ശക്തിയാണ് നമ്മുടെ എല്ലാ വിജയത്തിന്റെയും അടിസ്ഥാന സത്യം ഉള്‍ക്കൊണ്ടുകൊണ്ട് ഈ ധ്യാനത്തില്‍ സംബന്ധിച്ച് ഒക്ടോബര്‍ 28-ാം തീയതി നടക്കുന്ന റീജിയണല്‍ കണ്‍വന്‍ഷന്റെ വിജയത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് സീറോ മലബാര്‍ എപ്പാര്‍ക്കിയുടെ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റിജിയന്‍ ഡയറക്ടറായ റവ. ഫാ. പോള്‍ വെട്ടിക്കാട് (CST) യും ഈ റീജിയണിലെ വൈദികരായ ഫാ. ജോയി വയലില്‍, ഫാ. സിറിള്‍ ഇടമണ്ണ, ഫാ. സണ്ണി പോള്‍, ഫാ. ജോസ് മാളിയേക്കല്‍, ഫാ. സിറിള്‍ തടത്തില്‍, ഫാ. ജോര്‍ജ് പുത്തൂര്‍, ഫാ. അംബ്രോസ് മാളിയേക്കല്‍, ഫാ. സജി അപ്പോഴിപ്പറമ്പില്‍, ഫാ. പയസ്, ഫാ. ജിമ്മി സെബാസ്റ്റ്യന്‍, ഫാ. ചാക്കോ പനത്തറ എന്നിവര്‍ ചേര്‍ന്ന് എല്ലാവരെയും ക്ഷണിക്കുകയും ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഉച്ചഭക്ഷണത്തിനുള്ള ലഞ്ച് എല്ലാവരും കരുതേണ്ടതാണെന്ന് ഓര്‍മ്മിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുന്നതിനായി സീറോ മലബാര്‍ ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ട്രസ്‌ററി – ഫിലിപ്പ് കണ്ടോത്ത് (07703063836- gloucester)
ജോയിന്‍ ട്രസ്റ്റി – റോയി സെബാസ്റ്റിയന്‍ ( 07862701046- Bristol)
ജോയിന്‍ ട്രസ്റ്റി – ജോസി മാത്യൂ (0791633480 – കാര്‍ഡിഫ്)

ജോയിന്‍ ട്രസ്റ്റി – ഷിജോ തോമസ് (07578594094 -എക്‌സിറ്റര്‍)
ജോയിന്‍ ട്രസ്റ്റി – ജോണ്‍സണ്‍ പഴംപള്ളി (07886755879 സ്വാന്‍സിയ)
സെക്രട്ടറി – ലിജോ പടയാട്ടില്‍ – (07988140291 ബ്രിസ്റ്റോള്‍)
പി.ആര്‍.ഒ – Sr. Grace Mary (Bristol)
Treasurer – Biju Joseph (Bristol)