പഴമയുടെ നല്ല ഓർമ്മകൾ ഉണർത്തിക്കൊണ്ട് ധനുമാസ തിരുവാതിര അതിഗംഭീരമായി കൊണ്ടാടുവാൻ ഗ്രെയ്റ്റർ മാഞ്ചസ്റ്റർ മലയാളീ കമ്മ്യൂണിറ്റി ഒരുങ്ങി കഴിഞ്ഞു.
ശ്രീപരമേശ്വരന്റെ ജന്മനാളായാണ് നാം തിരുവാതിര ആഘോഷിക്കുന്നത്.
വിവാഹിതരായ സ്ത്രീകൾ ഭർത്താവിന്റെ യശസ്സിനും നെടുമാംഗല്യത്തിനു വേണ്ടിയും, കന്യകമാർ നല്ല ഭർത്താവിനെ ലഭിക്കാൻ വേണ്ടിയുമാണ് തിരുവാതിര വ്രതം അനുഷ്ഠിക്കുന്നത്.
നാടൻ ശീലുകളുടെയും നാട്ടാചാരങ്ങളുടെയും, നാടൻ പാട്ടുകളുടെയും കൂട്ടായ്മയുടെയും ഒരു തിരുവാതിര കാലം ഈ പുതുതലമുറയിൽ ഉണ്ടാകുമോ എന്ന് സംശയം ഉദിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ, ഇതാ ഗ്രെയ്റ്റർ മാഞ്ചസ്റ്റർ മലയാളീ ഹിന്ദു കമ്മ്യൂണിറ്റിയിലെ അംഗനമാർ പഴമയുടെ ശീലുകൾക്ക് ഒട്ടും തന്നെ കോട്ടം തട്ടാതെ എല്ലാവിധ ആചാരനുഷ്ഠാനങ്ങളോട്കൂടി ധനുമാസത്തിലെ തിരുവാതിര ആഘോഷിക്കാൻ തയ്യാറായി കഴിഞ്ഞു.
ആയതിനോടനുബന്ധിച്ച് ഈ വരുന്ന ജനുവരി 14 ന് നാലുമണി മുതൽ 10 മണി വരെ ഗ്രെയ്റ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്യൂണിറ്റി (GMMHC) ധനുമാസ തിരുവാതിര,
മാഞ്ചസ്റ്ററിലെ ഗീതാഭവൻ ഹിന്ദു ക്ഷേത്രത്തിൽ വെച്ച് അതിവിപുലമായി ആഘോഷിക്കുകയാണ്. 4 മണിയോടുകൂടി അലങ്കാരങ്ങൾ മുഴുമിപ്പിച്ചു ഗണപതി സ്തുതിയോടെ ആരംഭിക്കുന്ന തിരുവാതിര ആഘോഷത്തിനു, 10 മണിയോടുകൂടി പാതിരാപ്പൂചൂടി, മംഗളം പാടി സമാപനം കുറിക്കുന്നതാണ് . മുൻകാലങ്ങളിൽ അത്യധികം ഉത്സാഹത്തോടെ വനിതകൾ കൊണ്ടാടിയ ധനുമാസ തിരുവാതിര, ഇക്കുറിയും ഗംഭീരമായി തന്നെ ആഘോഷിക്കുവാനാണ് സംഘാടകർ തീരുമാനിച്ചിരിക്കുന്നത്.
തിരുവാതിര വ്രതമെടുത്ത്, വിളക്ക് തെളിയിച്ച്, ഗണപതി സ്‌തുതിയോടെ തിരുവാതിരപ്പാട്ടുകളുടെയും കൈകൊട്ടലിന്റെയും അകമ്പടിയിൽ എട്ടങ്ങാടി നേദിച്ച്, തിരുവാതിര പുഴുക്ക്, കൂവ പായസം എന്നിവ ഉണ്ടാക്കി, തുടിച്ച് കുളിച്ച് (സാങ്കല്പികം ) , ദശപുഷ്പം ചൂടി ധനുമാസ പാലാഴി തിരതല്ലുന്ന ആ തിരുവാതിര രാവിലേക്ക്, സമാജത്തിലെ അംഗനമാർക്കൊപ്പം മറ്റുള്ള സമാജങ്ങളിലെ കുടുംബങ്ങൾക്കും പങ്കെടുക്കുവാനുള്ള അവസരം സംഘാടകർ ഒരുക്കിയിട്ടുണ്ട്.
മനസ്സുനിറയെ പഴമയുടെ കുളിരും ഓർമ്മയുമായി, തിരുവാതിര ശീലുകൾക്കൊത്ത് ചുവടു വെച്ച്, ധനുമാസ തിരുവാതിര ആഘോഷത്തിലേക്കു ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി GMMHC ധനുമാസ തിരുവാതിര കോ-ഓർഡിനേറ്റർമാർ അറിയിച്ചു.
വിശദവിവരങ്ങൾ അറിയുന്നതിനായി തഴെ പറയുന്ന ആളുകളുമായി ദയവായിബന്ധപ്പെടുക:
അമ്പിളി ദിനേശൻ: 07727 495553
രജനി ജീമോൻ
0 7715 461790
സിന്ധു ഉണ്ണി 07979123615
Leave a Reply