യുകെമലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ അയ്യപ്പ പൂജകളില്‍ ഒന്നായ പ്രശസ്തമായ ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ പ്രൗഢ ഗംഭീരമായ മകരവിളക്ക് അയ്യപ്പപൂജ മഹോത്സവം കോവിഡ് മഹാമാരിയുടെ ഇടവേളയ്ക്കു ശേഷം പൂര്‍വ്വാധികം ഭംഗിയായി ആഘോഷിച്ചു . 2023 ജനുവരി 7നു ശനിയാഴ്ച ഉച്ചക്ക് 2 മണി മുതല്‍ വൈകിട്ട് 9 മണി വരെ മാഞ്ചെസ്റ്റെർ ജെയിന്‍ കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടിയ ഉത്സവത്തിൽ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജാതി മത ഭേദമന്യേ നൂറുകണക്കിന് അയ്യപ്പ ഭക്തരാണ് ഒഴുകിയെത്തിയത്.

ശബരീശന്റെ തിടമ്പേറ്റിയ നെറ്റിപ്പട്ടം കെട്ടിയ മാഞ്ചസ്റ്റര്‍ മണികണ്ഠന്‍ എന്ന ഗജവീരന്റെയും യുകെയിലെ പ്രശസ്തമായ ചെണ്ടമേള കലാകാരന്‍മാരായ മാഞ്ചസ്റ്റര്‍ മേളത്തിന്റെ ചെമ്പടമേളത്തിന്റെയും മുത്തുക്കുടകളുടെയും താലപൊലിയേന്തിയ നൂറുകണക്കിന് തരൂണീമണികളുടെയും അകമ്പടിയോടെ നടന്ന എഴുന്നെള്ളിപ്പ് ഘോഷയാത്രയോടെ ഉത്സവം ആരംഭിച്ചു.

ശ്രീ അയ്യപ്പ ചൈതന്യം നിറമാടിയ ക്ഷേത്രാങ്കണത്തില്‍ സമാപിച്ച എഴുന്നെള്ളിപ്പിനു ശേഷം ക്ഷേത്രതന്ത്രി ശ്രീ പ്രസാദ് ഭട്ട് കൊടിയേറ്റ കര്‍മ്മം നിർവഹിച്ചതോടെ ചടങ്ങുകൾ ആരംഭിച്ചു.തുടര്‍ന്ന് ഭക്തജനങ്ങളെ ഭജനയിൽ ആറാടിച്ചു മാഞ്ചസ്റ്റര്‍ ഹിന്ദു സമാജം ഒരുക്കിയ ഭക്തി ഗാനസുധ നടക്കുകയുണ്ടായി. പ്രശസ്ത കീബോർഡ് ആർട്ടിസ്റ്റ് മുകേഷ് കണ്ണൻ, തബലിസ്റ് സന്ദീപ് പോപ്റ്റ്കർ എന്നിവർ നേതൃത്വം കൊടത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പിന്നീട് ശ്രീ പ്രസാദ് ഭട്ടിന്റെ നേതൃത്വത്തില്‍ നടന്ന ഗണപതി പൂജ, പൂങ്കാവന പൂജ, വിളക്ക് പൂജ , പതിനെട്ട് പടിപൂജ , അര്‍ച്ചന , ദീപാരാധന എന്നീ പൂജകൾ പങ്കെടുത്തവരെ ഭക്തിയുടെ മറ്റൊരു തലത്തിലേക്ക് എത്തിക്കുകയായിരുന്നു.

ഹരിവരാസനം പാടി അയ്യനെ ഉറക്കി സ്വാവാദിഷ്ടമായ പ്രസാദ ഭോജനവും നടത്തി നാട്ടിലെ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത അതെ സംതൃപ്തിയോടെ ഭഗവാന് നേദിച്ച അപ്പവും ആരവണയും മലർ പ്രസാദവുമായി ഭക്തജനങ്ങൾ സ്വഭവനങ്ങളിലേക്കു മടങ്ങി.

മഹോത്സവത്തിൽ പങ്കെടുത്ത് ഈ അയ്യപൂജ യുകെയിലെ ഹിന്ദു സമൂഹത്തിന് ഒരു ചരിത്ര മുഹൂർത്തമാക്കിയ എല്ലാ ഭക്തജനങ്ങളോടും ജി.എം.എം.എച്ച് സി യുടെ ഹൃദയം നിറഞ്ഞ നന്ദി പ്രസിഡന്റ് രജനി ജീമോൻ അറിയിച്ചു.