ബേസില്‍ ജോസഫ്
മട്ടണ്‍ ഗ്രീൻ കുർമ
1) മട്ടണ്‍ 1 കിലോ
2) പച്ചമുളക് 6
ഇഞ്ചി 2 കഷണം
വെളുത്തുള്ളി 2 കുടം
ജീരകം 1 ടീസ്പൂണ്‍
കുരുമുളക് പൊടി 1 ടീസ്പൂണ്‍
മഞ്ഞള്പൊടി 1/ 2 ടീസ്പൂണ്‍
കറുവാപട്ട 2 കഷണം
ഗ്രാമ്പൂ 6
ഏലക്ക 6
സബോള 4 എണ്ണം ചോപ് ചെയ്തത്
3) മല്ലിയില 2 കെട്ട്
നെയ്യ്/വെജ്/olive .ഓയിൽ 4 സ്പൂണ്‍
4) തേങ്ങ ചുരണ്ടിയത് -ഒരു തേങ്ങയുടെ പകുതി
കശുവണ്ടിപരിപ്പ് 150 ഗ്രാം
തൈര് 300 ഗ്രാം
5) നാരങ്ങ നീര് – ഒരു നാരങ്ങയുടെ
6) ഉപ്പ് ആവശ്യത്തിന്
പാചകം ചെയുന്ന വിധം
മട്ടണ്‍ വൃത്തിയാക്കി കഷണങ്ങളാക്കി ഉപ്പും മഞ്ഞള്പോടിയുടെ പകുതിയും നാരങ്ങനീരും ചേർത്ത് തിരുമ്മി വയ്ക്കുക
* രണ്ടാമത്തെ ചേരുവകള വഴറ്റി അരച്ച് വയ്ക്കണം
* നെയ്യ് /oil ചൂടാക്കി അരപ്പ് ചേർത്ത് വഴറ്റുക
*ഇതിലേയ്ക്ക് മട്ടനും ഒരു കപ്പ് ചൂടുവെള്ളവും ചേർത്ത് വേവിക്കുക .മട്ടണ്‍ പകുതി കുക്ക് ആയ്ക്കഴിയുംബൊൽ അരച്ച് വച്ച മല്ലിയില ചേർത്ത് മട്ടണ്‍ പൂര്ണമായും കുക്ക് ചെയുക
* നന്നായി വെന്തശേഷം നാലാമത്തെ ചേരുവ അരച്ചത് ചേർത്തിളക്കി ചൂടാക്കി വാങ്ങുക
ന്യൂപോര്‍ട്ടില്‍ താമസിക്കുന്ന ബേസില്‍ ജോസഫ് ഹോട്ടല്‍ മാനേജ്മെന്റില്‍ ബിരുദാന്തര ബിരുദ ധാരിയാണ്
Leave a Reply