ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
തൻെറ കല്യാണത്തിനായി പോയ വരനെ വേഗതയിൽ വാഹനമോടിച്ചതിന് പിടി കൂടി പോലീസ്. മോട്ടോർവേയിൽ 121 മൈൽ വേഗതയിൽ വാഹനമോടിച്ചതിനെ തുടർന്നാണ് പോലീസ് പിടികൂടിയത്. ഒരു സിൽവർ ബിഎംഡബ്ല്യുവിന്റെ ചിത്രവും റഡാർ തോക്കിന്റെ വേഗത പ്രദർശിപ്പിക്കുന്ന ചിത്രവും വിൽറ്റ്ഷയർ പോലീസ് സ്പെഷ്യലിസ്റ്റ് ഓപ്സ് ട്വീറ്റ് ചെയ്തു. ജൂൺ 11-ന് ഇട്ട പോസ്റ്റിലാണ് സാധാരണ വധു കല്യാണത്തിന് താമസിക്കുന്നത് കേട്ടിട്ടുണ്ടെങ്കിലും കല്യാണത്തിന് താമസിച്ച് 121 മൈൽ വേഗതയിൽ വാഹനം ഓടിച്ച വരൻെറ വിവരം പോലീസ് ട്വീറ്റ് ചെയ്തത്.
എന്നാൽ അമിത വേഗം മാത്രമായിരുന്നില്ല വാഹനത്തിൻെറ ടയറുകൾ നിയമവിരുദ്ധമായ അവസ്ഥയിൽ ആയിരുന്നെന്നും ഉദ്യോഗസ്ഥർ കണ്ടെത്തി. വരനെ ചടങ്ങിലേയ്ക്ക് കൊണ്ടുപോകാൻ കുടുംബാംഗങ്ങൾ പിന്നീട് വന്നതായി വിൽറ്റ്ഷയർ പോലീസ് സ്ഥിരീകരിച്ചു.
Leave a Reply