അശ്വമേധം എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് ജിഎസ് പ്രദീപിനെ മലയാളികൾക്ക് സുപരിചിതമായത്. അദ്ദേഹത്തിൻറെ ജീവിതവും അതിൻറെ തളർച്ചയും തിരിച്ചുവരവുമെല്ലാം മലയാളികൾക്ക് അറിയുന്ന കഥകളാണ്. അറിവിന്റെ നിറകുടമായ ജി.എസ് പ്രദീപിന് ഈ ലോകത്തിലെ സർവ്വ വിഷയങ്ങളും മനപാഠമാണ്. ഒന്ന് രണ്ടു സിനിമകളിലും ജി.എസ് പ്രദീപ്‌ അഭിനയിച്ചിരുന്നു,മലയാളി ഹൗസ് എന്ന പ്രോഗ്രാമിലെ മത്സരാർത്ഥിയായി ജി.എസ് പ്രദീപ്‌ മിനി സ്ക്രീനിലെത്തിയപ്പോൾ പല ഭാഗത്ത് നിന്നും ഒട്ടേറെ വിമർശനങ്ങൾ നേരിടേണ്ടി വന്നു.

ഇപ്പോളിതാ പ്രണയത്തെക്കുറിച്ച് പറയുകയാണ് പ്രദീപ്, വാക്കുകളിങ്ങനെ,എനിക്കിപ്പോൾ അമ്പത് വയസായി. ജീവിതത്തിന്റെ രണ്ടാം പകുതിയിലെത്തി. ഇപ്പോൾ തുറന്ന് പറച്ചിലുകൾ ആവശ്യമായ സമയമാണ്. അതുകൊണ്ട് പറയാം. ഞാൻ നിന്നെ മാത്രമേ സ്‌നേഹിക്കുന്നുള്ളു എന്ന് ഏതെങ്കിലും ഒരു പുരുഷൻ സ്ത്രീയോട് പറഞ്ഞാൽ അവനെ പോലൊരു നുണയൻ ഈ ലോകത്ത് വേറയെില്ല. ഒരു പുരുഷന് അവന്റെ പ്രണയം ഒരു സ്ത്രീയിലോ ഒൻപത് സ്ത്രീയിലോ അമ്പത് സ്ത്രീയിലോ ഒതുക്കി നിർത്താൻ കഴിയുമെന്ന് വിശ്വസിക്കുന്ന ആളല്ല ഞാൻ.

പ്രണയത്തിന് ഒരുപാട് നിറങ്ങളും മണങ്ങളും ഇഷ്ടങ്ങളുമൊക്കെ ഉണ്ട്. ഉപാധികളോടുള്ള സ്‌നേഹം പ്രണയമല്ല. അത് സ്‌നേഹമാണ്. ഉപാധികളില്ലാത്തതാണ് പ്രണയം. അങ്ങനെ എന്നെ പ്രണയിച്ച ഒരുപാട് കുട്ടികളുണ്ടാവാം. പ്രായമൊന്നും പ്രണയത്തിന് പ്രസക്തമല്ല. ഞാൻ ആരുടെയും പ്രണയം നിഷേധിച്ചിട്ടില്ല. എല്ലാം വാങ്ങിക്കൂട്ടുകയാണ് ചെയ്തത്. ഇന്നും പ്രണയം ഞാൻ നിഷേധിക്കില്ല. പൊസസ്സീവ്‌നെസും പ്രണയവും രണ്ടാണ്. പ്രണയത്തിന് പൊസ്സെഷൻ ഇല്ല. പ്രതീക്ഷകളും ഉപാധികളും ഉള്ളത് പ്രണയമല്ല.