ജിൻസി കോരത്

യുകെയിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ ഗിൽഫോർഡ് മലയാളി കൾച്ചറൽ അസോസിയേഷന്റെആഭിമുഖ്യത്തിൽ വെർച്വൽ പ്ലാറ്റ് ഫോമിലൂടെ സംഘടിപ്പിച്ച ക്രിസ്മസ്-ന്യൂഇയർ ആഘോഷം വിസ്മയകാഴ്ചകളുടെ വസന്തം തീർത്ത് ആസ്വാദകരുടെ മനസ്സിൽ ഇടം നേടി. അതിവിപുലമായ കലാസാംസ്കാരികപരിപാടികൾ ഉൾപ്പെടുത്തി നടത്തുവാനിരുന്ന ക്രിസ്മസ് നവവത്സരാഘോഷം കോവിഡ് വ്യാപനത്തിന്റെ ഫലമായി സാമൂഹ്യ സുരക്ഷയെ മുൻനിർത്തി റദ്ദ് ചെയ്ത് പകരം വെർച്യുൽ പ്ലാറ്റ് ഫോമിലൂടെ സംഘടിപ്പിക്കുവാനുള്ള മാതൃകാപരമായ തീരുമാനമാണ് ജി എം സി എ എക്സിക്യൂട്ടീവ് കമ്മിറ്റി എടുത്തത്ത് .


മുഴുവൻ കാണികൾക്കും വിസ്മയകരമായ ദൃശ്യവിരുന്ന് സമ്മാനിച്ച ആഘോഷപരിപാടികളുടെ ഔപചാരികമായഉദ്ഘാടനം യുക്മ ദേശീയ വൈസ് പ്രസിഡൻറ് അഡ്വ. എബി സെബാസ്റ്റ്യൻ നിർവഹിച്ചു. സ്നേഹത്തിന്റെയുംവിനയത്തിന്റെയും മാതൃകയായി കാലിത്തൊഴുത്തിൽ ഭൂജാതനായ ഉണ്ണിയേശുവിന്റെ ലാളിത്യവും സ്നേഹവുംനമ്മുടെ എല്ലാവരുടെയും പ്രവർത്തനങ്ങളിലും സ്നേഹബന്ധങ്ങളിലും ഉണ്ടാവണമെന്നും സൂചിപ്പിച്ച അഡ്വ. എബി സെബാസ്റ്റ്യൻ ഗിൽഫോർഡ്‌ മലയാളി കൾച്ചറൽ അസോസിയേഷൻ കഴിഞ്ഞ നാളുകളിൽ നടത്തിയിട്ടുള്ളസർഗ്ഗാത്മകമായ നിരവധി പരിപാടികൾ മാതൃകാപരമാണെന്നും യുക്മക്ക് നൽകിയിട്ടുള്ള സഹകരണംതുടർന്നും ഉണ്ടാവണമെന്നും അഭ്യർത്ഥിച്ചു. പ്രസിഡൻറ് അഭിജിത്ത് മോഹൻ ആമുഖപ്രഭാഷണം നടത്തി. മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റും ജി എം സി എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ സി എജോസഫ് ക്രിസ്മസ് സന്ദേശം നൽകി.


തുടർന്ന് ജി എം സി എ കമ്മിറ്റി അംഗം മോളി ക്ലീറ്റസിന്റെ കൊറിയോഗ്രാഫിയിൽ അതിമനോഹരമായിഅവതരിപ്പിച്ച നേറ്റിവിറ്റി ഷോ കാണികൾക്ക് അതിശയകരമായ ദൃശ്യ വിരുന്നാണ് സമ്മാനിച്ചത്. ദിവ്യ,മെറിൻ. എലിസബത്ത് ,മനസ്സ് വാണി,സ്റ്റീഫൻ,ജേക്കബ്, ഗീവർ കെവിൻ,ബേസിൽ, ജോയൽ, ജസ് വിൻ ജിൻസി മാത്യു, ജിൻസി ഷിജു, എൽദോ, കൊർണേലിയ എന്നിവരാണ് കാണികളുടെ മുഴുവൻ പ്രശംസയും ഏറ്റുവാങ്ങിയനേറ്റിവിറ്റി ഷോയിൽ പങ്കെടുത്തത്. വെർച്യുൽ ലാറ്റ്ഫോമിലൂടെ നടത്തിയ പരിപാടികൾ ആയിരുന്നുവെങ്കിലുംകുട്ടികളുടെയും മുതിർന്നവരുടെയും വൈവിധ്യമാർന്നതും വർണ്ണാഭവുമായ കലാപരിപാടികൾകൊണ്ട്സമ്പന്നമായിരുന്നു ആഘോഷപരിപാടികൾ.


‘ഗബ്രിയേലിന്റെ ദർശന സാഫല്യമായി’ എന്ന ഗാനം യുകെയിലെ അറിയപ്പെടുന്ന കോറിയോഗ്രാഫർ സന്തോഷ്പവാറിന്റെ നേതൃത്വത്തിൽ ജി എം സി എ യുടെ യുവ നർത്തകർ ചേർന്ന് നൃത്ത രൂപത്തിൽ അവതരിപ്പിച്ചപ്പോൾകാണികൾക്ക് അതീവമായ ആകർഷണീയതയും നവ്യാനുഭവവുയിരുന്നു നൽകിയത്. പരമ്പരാഗതമായ ചട്ടയുംമുണ്ടുമണിഞ്ഞ് ജി എം സി എ യിലെ വനിതാ നർത്തകരായ ആതിര, ചിഞ്ചു,ദിവ്യ, ലക്ഷ്മി, ജിനി, ജിൻസി, മോളി, ഫാൻസി തുടങ്ങിയവർ ചേർന്ന് നവീനമായ രൂപത്തിലും ഭാവത്തിലും അവതരിപ്പിച്ച കേരളത്തിലെക്രൈസ്തവ അനുഷ്ഠാന കലാരൂപങ്ങളിൽ പ്രധാനപ്പെട്ട നൃത്തരൂപമായ മാർഗ്ഗംകളി കാണികളുടെ മുഴുവൻപ്രശംസ പിടിച്ചു പറ്റി. കുട്ടികളായ ഗീവർ, സ്റ്റീഫൻ, ജേക്കബ്, ആദർശ്, അഷിറിത്, എലിസബത്ത്, ഇവ, മെറിൻ, ദിവ്യ എന്നിവർ ചേർന്ന് അവതരിപ്പിച്ച ബോളിവുഡ് ഡാൻസും കാണികളിൽ ആവേശം വിതറി.


പ്രേക്ഷക ലക്ഷങ്ങൾ ഹൃദയത്തിൽ ഏറ്റുവാങ്ങിയ ‘ഹൃദയം’ എന്ന സിനിമയിലെ സംഗീതാസ്വാദകരുടെ മുഴുവൻമനം കവർന്ന ദർശന എന്ന ഗാനത്തിന് മനോഹരമായ ചുവടുകളിലൂടെ നൃത്താവിഷ്ക്കാരം നൽകിയ ജി എം സിഎ യുടെ ഭാവി വാഗ്ദാനങ്ങളായ കൊച്ചു നർത്തകർ ബേസിലും ഇവാനയും ഏവരുടെയും ഹർഷാരവംഏറ്റുവാങ്ങി. സുഹാൻഷ്, അനീ ഷ്ക, കിങ്ങിണി, എൽക്കാന,എൽസ എന്നിവർ അവതരിപ്പിച്ച ബുട്ട ബൊമ്മഡാൻസും ഫോക്ക് ഡാൻസ് അവതരിപ്പിച്ച എൽസ ആന്റണിയും പ്രേക്ഷകരുടെ നിറഞ്ഞ കൈയ്യടി നേടി. ദവീനയും ദവിതയും ചേർന്നവതരിപ്പിച്ച ക്ലാസ്സിക്കൽ ഡാൻസും

ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.ചിഞ്ചുവും ബിൻസിയും ചേർന്നവതരിപ്പിച്ച അടിപൊളി ബോളിവുഡ് ഡാൻസ്കാണികളെ ആവേശഭരിതരാക്കി.


പ്രശസ്ത കന്നട ചലച്ചിത്ര അഭിനേതാവും പിന്നണി ഗായകനുമായിരുന്ന പുനീത് രാജകുമാറിന് പ്രണാമംഅർപ്പിച്ചുകൊണ്ട് സന്തോഷ് പവാറിന്റെ നേതൃത്വത്തിൽ സ്റ്റീഫൻ,ജേക്കബ് ,ഗീവർ, കെവിൻ ,ഇവ, എലിസബത്ത്മനസസ് വാണി, മെറിൻ,ദിവ്യ എന്നിവർ ചേർന്നവതരിപ്പിച്ച സംഗീത-നൃത്താർച്ചന പുനീത് രാജകുമാറിന്റെകലാജീവിതത്തെക്കുറിച്ചുള്ള വൈകാരികമായ ഓർമ്മകൾ കാണികളിലുണർത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സമൂഹ്യ സുരക്ഷയെ മുൻനിർത്തി കലാപരിപാടികൾഅവതരിപ്പിക്കുന്നവരെ മാത്രം വ്യത്യസ്തമായ സമയ ക്രമീകരണങ്ങളിൽ വരുത്തി സ്റ്റേജിൽതന്നെ പരിപാടികൾഅവതരിപ്പിക്കുവാനും മികവാർന്ന രീതിയിൽ ചിത്രീകരിക്കുവാനും കഴിഞ്ഞതിനാൽ ആഘോഷപരിപാടികളുടെതനിമയും പെരുമയും ഒട്ടും നഷ്ടപ്പെടുത്താതെ പ്രതിഫലിപ്പിക്കുവാൻ കഴിഞ്ഞത് ജി എം സി എ യുടെ കൾച്ചറൽകോർഡിനേറ്റർ ഫാൻസി നിക്സന്റെയും മറ്റു ഭാരവാഹികളുടെയും മികച്ച സംഘാടക മികവുകൊണ്ടാണ്.


ആഘോഷപരിപാടികൾക്ക് അഭിജിത്ത് മോഹൻ, എൽദോ കുര്യാക്കോസ് ,ഷിജു മത്തായി, നിക്‌സൺ ആന്റണി, സ്നോബിൻ മാത്യു, സനു ബേബി, വിനോദ് ജോസഫ് , രാജീവ് ജോസഫ് എന്നിവരും നേതൃത്വം നൽകി.

ക്രിസ്മസ് – നവവത്സരാഘോഷപരിപാടികൾ വിജയിപ്പിക്കുവാനായി പരിശ്രമിച്ച മുഴുവൻ ഭാരവാഹികൾക്കുംപരിപാടികൾ അവതരിപ്പിച്ച എല്ലാ കലാപ്രതിഭകൾക്കും ജി എം സി എ

വൈസ് പ്രസിഡൻറ് ആതിര റൂഡിയുടെ നന്ദി പ്രകാശനത്തോടെ ഗിൽഫോർഡ് മലയാളി കൾച്ചറൽഅസോസിയേഷന്റെ ഈ വർഷത്തെ ക്രിസ്മസ് നവവത്സരാഘോഷങ്ങൾക്ക് സമാപനം കുറിച്ചു.

ജി എം സി എയുടെ ക്രിസ്മസ് ന്യൂ ഇയർ പരിപാടികൾ പൂർണ്ണമായും കാണുവാൻ താഴെ കൊടുത്തിരിക്കുന്നലിങ്ക് ക്ലിക്ക് ചെയ്യുക.