പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് നടൻ പ്രകാശ് രാജ്, ഒപ്പം കുറിക്കുകൊള്ളുന്ന ചില ചോദ്യങ്ങളും. വിജയത്തിന് അഭിനന്ദനങ്ങൾ പ്രധാനമന്ത്രി, പക്ഷെ താങ്കൾ ശരിക്കും സന്തോഷിക്കുന്നുണ്ടോ? , പ്രകാശ് രാജ് ചോദിക്കുന്നു.
തന്റെ ഫെയ്ബുക്ക് പേജിലാണ് പ്രകാശ് രാജ് ഈ വാക്കുകൾ കുറിച്ചത്. ചോദ്യത്തിനൊപ്പം വെറുതെ ചോദിച്ചതാണ്എന്നൊരു ഹാഷ് ടാഗുമുണ്ട്.
ഫേസ് ബുക്ക് കുറിപ്പ്- താങ്കളുടെ വികാസ് കൊണ്ട് വരും എന്ന് പറഞ്ഞ 150+ സീറ്റുകൾ എവിടെ? ആലോചിക്കാൻ കുറച്ചു സമയം തരാം വിഭാഗീയ രാഷ്ട്രീയം വിലപ്പോയില്ല അല്ലേ? ജാതി, മതം, പാക്കിസ്ഥാൻ തുടങ്ങിയ വിഷയങ്ങളേക്കാൾ വലിയ വിഷയങ്ങൾ നമ്മുടെ നാടിന് ഉണ്ടെന്ന് തിരിച്ചറിയില്ലേ നിങ്ങൾ? നമ്മുടെ ഉൾനാടുകളിലാണ് പ്രശ്നങ്ങൾ ഉള്ളത്. അവിടങ്ങളിലെ അവഗണിക്കപ്പെട്ട കർഷകരുടെ ശബ്ദമാണ് ഒന്ന് കൂടി ഉയർന്നത് കേൾക്കാമോ നിങ്ങൾക്ക്
Leave a Reply