ന്യൂസ് ഡെസ്ക് മലയാളം യുകെ

2016 ൽ ഒളിമ്പിക് പാർക്കിന് സമീപമുണ്ടായ അപകടത്തിൽ മോട്ടോർ സൈക്കിൾ ഡിസ്പ്ലേ ടീം പരിശീലകൻെറ മരണത്തിന് കാരണമായ ജെറാൾഡ് കോട്ടർക്കുള്ള അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് പോലീസ് സേന. 2016-ൽ കിഴക്കൻ ലണ്ടനിലെ ലെയ്‌ട്ടണിൽ 23 കാരനായ കീറോൺ ഫെവ്രിയറിൻെറ മരണത്തിന് കാരണമായ അപകടത്തിൽ ജെറാൾഡിൻെറ ശരീരത്തിൽ നിന്ന് മയക്കുമരുന്നായ കൊക്കെയ്ൻ കണ്ടെത്തിയിരുന്നു. അപകട സമയം പ്രതി മണിക്കൂറിൽ 30 മൈൽ (50 കിമീ/മണിക്കൂർ) വേഗതയിലാണ് സൈക്കിൾ യാത്രികൻറെ നേരെ ഇടിച്ച് കയറിയത്.

2017-ൽ തൻെറ കുറ്റങ്ങൾ സമ്മതിച്ച 56 കാരനായ ഇയാളെ അപകടകരമായ ഡ്രൈവിംഗിനും മറ്റും ഏഴ് വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. ലണ്ടനിലെ ഹാക്കനിയാണ് ഇയാളുടെ സ്വദേശം. ജയിലിൽ നിന്ന് മോചിപ്പിക്കുന്നതിനുള്ള വ്യവസ്ഥ ലംഘിച്ചതിനെ പിന്നാലെ പോലീസ് സേന കോട്ടറിനെ അന്വേഷിക്കുകയാണെന്ന് മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു. ഇയാളെ കണ്ടെത്തുന്നവർ ഉടനെ തന്നെ 999 എന്ന നമ്പറിൽ വിളിച്ച് ബന്ധപ്പെടണമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.