ന്യൂസ് ഡെസ്ക് മലയാളം യുകെ
മൂന്ന് വർഷങ്ങൾക്ക് മുമ്പ് എന്നും വാർത്താ തലകെട്ടുകളിൽ സ്ഥിരസ്ഥാനം കൈവശമാക്കിയ ഒന്നായിരുന്നു കോവിഡ് മഹാമാരി. തീർത്തും അപ്രതീഷിതമായി വീണ്ടും ജീവൻ കവർന്നെടുത്ത് കോവിഡ്. കോവിഡ് മൂലം മരണമടഞ്ഞത് ലണ്ടനിലെ ഇല്‍ഫോര്‍ഡില്‍ താമസിക്കുന്ന ഹനീഫ് ഷിബു(50). നേരത്തെ തന്നെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചതായി റിപ്പോർട്ട് ചെയ്‌തിരുന്നു. ഇതിന് പിന്നാലെ ശൈത്യം കടുത്തതോടെ കോവിഡ് കനക്കുകയാണ്.
ഷാ-ഷിബ് ബിസിനസ് ഗ്രൂപ്പ് എന്ന പേരില്‍ ഇന്ത്യയിലും വിദേശത്തും വേര് പിടിച്ച വന്‍ സാമ്രാജ്യത്തിന്റെ നേടും തൂണ്‍ ആണ് ഇപ്പോള്‍ ഓര്‍മ്മയിലേയ്ക്ക് മാഞ്ഞിരിക്കുന്നത്. ഷിബുവിന് മുൻപ് രണ്ടു വട്ടം കോവിഡ് ബാധിച്ചിട്ടുള്ളതാണ്. വിഭ്യാഭ്യസ സ്ഥാപനങ്ങള്‍ അടക്കമുള്ള ബിസിനസ് സംരംഭങ്ങള്‍ യുകെയിലും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഷിബുവും സഹോദരൻ ഹനീഫ് ഷാജുവും യുകെയിലേയ്ക്ക് കുടിയേറിയത്. ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ 70 ഓളം വിദ്യാഭ്യസ സ്ഥാപനങ്ങള്‍ ഉള്ള ഇവരുടെ ഗ്രൂപ്പിന് എയര്‍ ക്രാഫ്റ്റ് ബിസിനസ് രംഗത്തും മുതല്‍മുടക്കുണ്ട്. നൂറുകണക്കിനു ജീവനക്കാരുടെ ആശ്രയം കൂടിയാണ് ഷാ – ഷിബ് ബിസിനസ് ഗ്രൂപ്പ്.
പരേതൻ കായകുളം താമരക്കുളം സ്വദേശിയാണ്. ഭാര്യ രഹന മുണ്ടക്കയം സ്വദേശിയാണ്. മൂന്ന് മക്കളാണ് ഹനീഫ് രഹന ദമ്പതികൾക്കുള്ളത്. മൂത്ത മകൾ മെഡിക്കൽ വിദ്യാർത്ഥിനിയാണ്. 18 ഉം 13 ഉം വയസു പ്രായമുള്ള വിദ്യാര്‍ത്ഥികളായ മകളും മകനുമാണ് മറ്റു മക്കള്‍. നാളെ തന്നെ ഇന്‍ഫോര്‍ഡ് സെമിത്തേരിയില്‍ സംസ്‌കാര കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കും എന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
ഹനീഫ് ഷിബുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
Leave a Reply