ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
പഠനാവശ്യത്തിനായി മാഞ്ചസ്റ്ററിൽ എത്തിയ തൃശൂര്‍ മാളാ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. 22 കാരനായ ഹരി കൃഷ്ണനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ എം.എസ്.സി സ്ട്രക്ചറല്‍ എഞ്ചിനീയറിങ്ങ് വിദ്യാർത്ഥിയായിരുന്നു ഹരി. ഹരി കൃഷ്ണന്റെ മൃതദേഹം കിടപ്പു മുറിയിലാണ് കണ്ടെത്തിയത്. ഹരികൃഷ്ണന് യുകെയിലെത്തിയിട്ട് എട്ടു മാസം മാത്രം ആയിട്ടുള്ളു.
പഠനാവശ്യത്തിനായി യുകെയിലെത്തിയ ഹരികൃഷ്ണന് മലയാളി ഉടമസ്ഥതയിലുള്ള വാടക വീട്ടിൽ സുഹൃത്തുക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. ഹരിയെ മരിച്ച നിലയിൽ കിടപ്പു മുറിയില്‍ സുഹൃത്തുക്കൾ കണ്ടെത്തിയതിന് പിന്നാലെയാണ് മരണ വാർത്ത പുറം ലോകമറിയുന്നത്. ഇതിന് പിന്നാലെ സുഹൃത്തുക്കൾ വീട്ടുടമസ്ഥനേയും തുടര്‍ന്ന് പൊലീസിനെയും അറിയിക്കുകയായിരുന്നു. തങ്ങളുടെ പ്രിയ സുഹൃത്തിൻറെ വിയോഗത്തിലുള്ള ഞെട്ടൽ മാറാതെ ഇരിക്കുകയാണ് ഹരികൃഷ്ണൻെറ സുഹൃത്തുക്കൾ.
പഠനത്തിൽ മികവ് കാട്ടിയിരുന്ന ഹരികൃഷ്ണന് 97 ശതമാനം മാര്‍ക്കോടെയാണ് അവസാന പരീക്ഷ വരെയും പാസായത്. ഏക സഹോദരിയുടെ വിവാഹം ജൂലായ് ഒന്‍പതിന് നടക്കാനിരിക്കെയാണ് ഹരിയുടെ വേർപാട്.
ഹരി കൃഷ്ണന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
Leave a Reply