മഴവില്‍ മനോരമ ചാനലിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയില്‍ ഒരു വിദേശയാത്രയുടെ അനുഭവം താന്‍ ഹാസ്യരൂപേണ വിവരിച്ചത് വിവാദമായതിനെത്തുടര്‍ വിദേശ മലയാളികളേട് മാപ്പി ചേദിച്ച് മിമിക്രി കലാകാരനും ചലച്ചിത്രതാരവുമായ ഹരിശ്രീ യൂസഫ് രംഗത്തെത്തി.സ്വയം നാറുന്നതിനൊപ്പം ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളെയും കൂടി അപമാനിക്കുകയാണ്. അയര്‍ലണ്ടില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ഉണ്ടായ അനുഭവമെന്ന നിലയിലാണ് റിമി ടോമി അവതരിപ്പിക്കുന്ന ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയില്‍ ഹരിശ്രീ യൂസഫ് വിവാദപരാമര്‍ശം നടത്തിയത്. അയര്‍ലണ്ടിലെത്തിയ യൂസഫ് അടക്കമുള്ള താരങ്ങളെ (സിനിമാതാരം കലാഭവന്‍ മണിയും ഇതില്‍ ഉണ്ട്) വീട്ടിലേക്ക് കൊണ്ടുപോകാന്‍ മലയാളികള്‍ മത്സരിച്ചുവെന്നാണ് യൂസഫ് പറയുന്നത്. ഹാസ്യത്തിന്റെ മേമ്പൊടി ചാലിച്ചാണ് യൂസഫിന്റെ വിവരണമെങ്കിലും അത് പ്രവാസ ലോകത്തെ, പ്രത്യേകിച്ചും അയര്‍ലണ്ട് മലയാളികളെ ഏറെ വേദനിപ്പിച്ചു എന്നതരത്തില്‍ യൂസഫനെതിരേ സോഷ്യല്‍ മീഡിയായില്‍ വിവാദമുയര്‍ന്നിരുന്നു.
സംഗീതപരിപാടിയായാലും ഹാസ്യപരിപാടിയായാലും സാംസ്‌കാരിക പരിപാടിയായാലും മാസങ്ങള്‍ നീണ്ട ഒരുക്കങ്ങള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷം സംഘാടകരില്‍ ഏതാനും പേരുടെ സ്വന്തം റിസ്‌കിലാകും ഇത്തരം കലാകാരന്മാരെ വിദേശരാജ്യങ്ങളിലേക്ക് കൊണ്ടുവരുന്നത്. ഒരു ഫൈവ് സ്റ്റാല്‍ ഹോട്ടലില്‍ താമസിക്കുന്നതിലും കരുതലോടെയാണ് കലാകാരന്മാരെ പ്രവാസി മലയാളികള്‍ അവരുടെ വീടുകളില്‍ താമസിപ്പിക്കുന്നതും അവര്‍ക്ക് ഭക്ഷണം വെച്ച് വിളമ്പുന്നതും. വീട്ടില്‍ എത്തുന്ന ശ്രേഷ്ഠ അതിഥിയാട്ടാണ് ഓരോരുത്തരും ഒരു കലാകാരനെയും സ്വാഗതം ചെയ്യുന്നത്. മലയാളികളുടെ സഹജമായ സ്‌നേഹവും ബഹുമാനവുമെല്ലാം നേരിട്ട് അനുഭവിക്കുമ്പോള്‍ ഈ കലാകാരന്മാര്‍ കൂടുതല്‍ ഹൃദയവിശാലത പ്രകടിപ്പിക്കുകയാണ് വേണ്ടിയിരുന്നതെന്നുമാണ് പ്രവാസികള്‍ പറഞ്ഞിരുന്നത്.
എന്നാല്‍ പരിപാടിയില്‍ പറഞ്ഞ പ്രകാരം ഒരു സംഭവമേ അയര്‍ലണ്ടില്‍ ഉണ്ടായിട്ടില്ലെന്നും ഏതോ യൂറോപ്യന്‍ രാജ്യത്തു വെച്ചു സംഭവിച്ചതും നിസാരമായതുമായ സമാനമായ സംഭവത്തെ പറ്റിയാണ് താന്‍ പരാമര്‍ശിച്ചത് എന്നും,ഹാസ്യ പരിപാടിയ്ക്ക് കൊഴുപ്പ് കൂട്ടാനുള്ള സാധാരണ ടെക്‌നിക്കുകള്‍ മാത്രെമെന്ന നിലയിലാണ് അത്തരം വിവരണങ്ങള്‍ നടത്തിയതെന്നും യൂസഫ് വിശദീകരിച്ചു.അത്തരമൊരു പരാമര്‍ശം ഐറിഷ് മലയാളികളെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ക്ഷമ ചോദിക്കുന്നതായും യൂസഫ് വ്യക്തമാക്കി.
(ഹരിശ്രീ യൂസുഫ് പ്രവാസി മലയാളികളോട് ക്ഷമ ചോദിയ്ക്കുന്നതിന്റെ ശബ്ദരേഖ)
കലാഭവന്‍ മണി ഉള്‍പ്പെടെ താരങ്ങളെ വീട്ടിലേക്ക് കൊണ്ടുപോകാനായി ഒരു പ്രവാസി ശ്രമിച്ചുവെന്നും മണിയെ മറ്റൊരാള്‍ കൊണ്ടുപോയി എന്നറിഞ്ഞപ്പോള്‍ അടുത്ത പ്രമുഖ താരത്തെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചു എന്നുമാണ് പരാമര്‍ശം. അതിനും കഴിയാതെ വന്നതോടെ ആരും കൊണ്ടുപോകാന്‍ ഇല്ലാതിരുന്ന താന്‍ ഉള്‍പ്പെടെ താരങ്ങളെ ഈ പ്രവാസി വീട്ടിലേക്ക് കൊണ്ടുപോയെന്നും വഴിവക്കില്‍ വച്ച് മറ്റൊരു താരത്തെ ലഭിച്ചതോടെ ആദ്യത്തെ ആളുകളെ ഉപേക്ഷിച്ചുവെന്നുമാണ് പരിഹാരം. ഇതിനും പുറമേ പ്രവാസി മലയാളി സായിപ്പിന്റെ ക്ലീനറാണെന്നും യുസുഫ് പറഞ്ഞിരുന്നു.
രാത്രി മുഴുവന്‍ ഉറങ്ങാന്‍ വിടാതെ ഫോട്ടോയെടുപ്പിക്കുന്ന മനോരോഗികള്‍ ആയി ഹരിശ്രീ യൂസഫ് അയര്‍ലണ്ട് മലയാളികളെ വിശേഷിപ്പിച്ചുവെന്നും മലയാള സിനിമയും സാംസ്‌കാരിക മേഖലയിലും ഇന്ന് ഒന്നാമന്മാരായി വിലസുന്ന പലരും തങ്ങളുടെ തുടക്കകാലത്ത് പ്രവാസി മലയാളികള്‍ ഒരുക്കിയിരുന്ന സദസുകളിലൂടെയാണ് ശ്രദ്ധേയരാകുന്നത്. അവര്‍ അത് ഇപ്പോഴും നന്ദിപൂര്‍വം സ്മരിക്കാറുമുണ്ട്. ഹരിശ്രീ യൂസഫിനെപ്പോലെ കലാകാരന്മാര്‍ കണ്ടുപടിക്കേണ്ടതും പിന്തുടരേണ്ടതും അവരെയാണ് എന്നുമാത്രമാണ് അയര്‍ലണ്ടിലെ പ്രവാസി മലയാളികള്‍ പറഞ്ഞിരുന്നു.
ഏതായാലും സംഗതി വിവാദമായതോടെ യൂസുഫ് മാപ്പു പറഞ്ഞ് തടിതപ്പിയിരിയ്ക്കുകയാണ്. നാട്ടില്‍ ഉള്ളതിനേക്കാള്‍ പ്രോഗ്രാമുകള്‍ ഇവര്‍ക്ക് വിദേശത്താണ് ലഭിയ്ക്കുന്നത് എന്നതുതന്നെയാണ് ഇങ്ങനെ മാപ്പു പറയാന്‍ യൂസഫിനെ പ്രേരിപ്പിച്ച ചേതോവികാരം.
(ഒന്നും ഒന്നും മൂന്ന് പ്രോഗ്രാമിന്റെ ഹരിശ്രീ യൂസുഫ് പ്രവാസി മലയാളികളെ അപമാനിച്ച് സംസാരിച്ച ഭാഗം)