ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

അടുത്തവർഷം നടക്കാനിരിക്കുന്ന രാജ്‌ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമാകാൻ യുകെയിലേക്ക് മടങ്ങാൻ ഹാരിയും ഭാര്യ മേഗനും ആഗ്രഹിക്കുന്നുവെന്ന് റിപ്പോർട്ട്. 2022 ജൂൺ 2 ഞായറാഴ്ച അവധി ആരംഭിക്കുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. ഒരു നീണ്ട വാരാന്ത്യം മുഴുവൻ നീണ്ടു നിൽക്കുന്ന പരിപാടികളാണ് പ്രതീക്ഷിക്കുന്നത്., എലിസബത്ത് രാജ്ഞിയുടെ രാജ്യത്തെ 70 വർഷത്തെ സേവനം ആഘോഷിക്കുന്നതിന്റെ ഭാഗമായി ബ്രിട്ടീഷുകാർക്ക് രണ്ട് ദിവസത്തെ അവധി കൂടി നൽകും. ഹാരിയും മേഗനും സീനിയർ റോയൽസ് പദവിയിൽ നിന്നും പിന്മാറിയിരുന്നെങ്കിലും ഹാരി രാജകുമാരന് ആഘോഷങ്ങളുടെ ഭാഗമാകാൻ താല്പര്യമുണ്ടെന്നാണ് റിപ്പോർട്ട്‌.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതിനോട് നിഷേധാത്മക നിലപാടാണ് ബെക്കിങ്ഹാം കൊട്ടാരത്തിനുള്ളത് എന്നാണ് റിപ്പോർട്ടുകൾ. ഫ്ലൈപാസ്റ്റിനായി ഇരുവരെയും ബക്കിങ്ഹാം കൊട്ടാരത്തിന്റെ ബാൽക്കണിയിൽ ഞങ്ങൾ പ്രവേശിപ്പിക്കുമോ? ഇത് രാജിയുടെ 70 വർഷത്തെ സേവനം ആഘോഷിക്കുന്ന പരിപാടിയാണ്, അതിൽ രാജ്യത്തിനുമേൽ കരിനിഴൽ വീരാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.

ഇരുവരും വിൻസറിൽ നിന്ന് കാലിഫോണിയയിലേക്ക് താമസം മാറിയത് മുതൽ നടത്തുന്ന വെളിപ്പെടുത്തലുകൾ രാജകുടുംബത്തെ അപഹാസ്യരാക്കുന്ന രീതിയിൽ ഉള്ളവയാണ്. ഓപ്ര വിൻഫ്രെയുമായുള്ള ഒരു അഭിമുഖത്തിൽ, മേഗൻ തന്റെ മാനസികാരോഗ്യത്തിനു വെല്ലുവിളി നേരിട്ടത് ഉൾപ്പെടെയുള്ള കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നു. മറ്റൊരു രാജകുടുംബാംഗം ജനിക്കാനിരിക്കുന്ന കുട്ടിയുടെ തൊലി നിറത്തെ പറ്റി പോലും വ്യാകുലപ്പെട്ടിരുന്നു. അതിനുശേഷം, ഹാരി രാജകുമാരൻ മാനസികാരോഗ്യത്തെക്കുറിച്ച് ദി മി യു കാൻറ്റ് സീ എന്ന ടിവി ഷോയിൽ കൊട്ടാരത്തിൽ താൻ നേരിടേണ്ടിവന്ന മാനസിക ബുദ്ധിമുട്ടുകളെ പറ്റിയും തുറന്ന് സംസാരിച്ചിരുന്നു. അടുത്ത മാസം അമ്മ ഡയാനയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്നതിനായി ഹാരി യുകെയിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. മേഗൻ രണ്ടാമത്തെ കുട്ടിയെ പ്രതീക്ഷിക്കുന്നതിനാൽ യാത്ര ചെയ്യാൻ കഴിയില്ല.