ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ബ്രിറ്റ്സ് അവാർഡ് തിളക്കത്തിൽ ഗായകൻ ഹാരി സ്‌റ്റൈൽസ്. നാല് അവാർഡുകളാണ് അദ്ദേഹം സ്വന്തമാക്കിയത്. നോമിനേറ്റ് ചെയ്യപ്പെട്ട എല്ലാ വിഭാഗത്തിലും വിജയിച്ചു എന്നുള്ളതും ഇത്തവണത്തെ പ്രത്യേകതയാണ്.

29 കാരനായ ഗായകൻ അതുല്യ നേട്ടം കൈവരിച്ചതിന് ശേഷം, ഇതിന്റെ വില തനിക്കറിയാമെന്നും, അവാർഡ് ലഭിക്കാത്ത എല്ലാവർക്കും ഇത് സമർപ്പിക്കുന്നു എന്നും പറഞ്ഞു. ഗ്രാമി അവാർഡിന് ശേഷം തനിക്ക് ലഭിച്ച ഓൺലൈൻ വിമർശനങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ആൽബം ഓഫ് ദി ഇയർ അവാർഡ് സ്വീകരിക്കുമ്പോൾ അതിനെ കുറിച്ചും അദ്ദേഹം വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതുല്യ നേട്ടത്തിലേക്ക് കൈപിടിച്ചു നടത്തിയ എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു. പ്രത്യേകിച്ചു ഇതിനു പ്രാപ്തരാക്കിയ മാതാവ്, മറ്റ് പ്രിയപ്പെട്ടവർ എന്നിവരുടെ പേരുകളും എടുത്തു പറഞ്ഞായിരുന്നു പരാമർശം. ‘ഇന്ന് രാത്രി ലഭിച്ച നേട്ടത്തെ കുറിച്ച് എനിക്കറിയാം, അതിനാൽ ഈ അവാർഡ് റെയ്ന, ഫ്ലോറൻസ് [വെൽച്ച്], മേബൽ, ബെക്കി [ഹിൽ] എന്നിവർക്കുള്ളതാണ്’ – ഹാരി പറഞ്ഞു.

തന്റെ ആസ് ഇറ്റ് വാസ് എന്ന ഗാനത്തിന്റെ പ്രകടനത്തോടെ ഷോയ്ക്ക് തുടക്കമിട്ടപ്പോൾ ബ്രിറ്റ്സിന് ഔദ്യോഗികമായി തുടക്കം കുറിച്ചു. തുടർന്ന് ആതിഥേയനായ മോ ഗില്ലിഗൻ വേദിയിലെത്തി, ഷോയിൽ പങ്കെടുത്തവരെ സ്വാഗതം ചെയ്തു.