ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഡൽഹി സ്വദേശി ഹർഷിത ബ്രെല്ല യുകെയിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് പങ്കജ് ലാംബ നേരത്തെ ഗാർഹിക പീഡന കുറ്റത്തിന് അറസ്റ്റിലായിട്ടുള്ള ആളാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഓഗസ്റ്റ് മാസത്തിലാണ് പങ്കജ് ലാംബയ്ക്കെതിരെ ഗാർഹിക പീഡന പരാതി ഹർഷിത ബ്രെല്ല നൽകിയത്. ഇതിനെ തുടർന്ന് സംഭവത്തെ കുറിച്ച് നോർത്താംപ്ടൺഷെയർ പോലീസ് അയാളെ അറസ്റ്റ് ചെയ്യുകയും ജാമ്യ വ്യവസ്ഥകളും ഗാർഹിക പീഡന സംരക്ഷണ നോട്ടീസും നൽകി വിട്ടയക്കുകയും ചെയ്തതായുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


ഗാർഹിക പീഡന പരാതിയിൽ പോലീസ് എടുത്ത സമീപനത്തെ കുറിച്ച് കൂടുതൽ അന്വേഷണം ഉണ്ടാകുമെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. പങ്കജ് ലാംബയുടെ അറസ്റ്റും പോലീസ് തുടർനടപടികളും ഫലപ്രദമായിരുന്നെങ്കിൽ ഹർഷിത ബ്രെല്ലയുടെ ജീവൻ രക്ഷിക്കാൻ സാധിക്കുമായിരുന്നോ എന്ന ചോദ്യമാണ് ഉയർന്നു വരുന്നത്. ഈ വർഷം ഓഗസ്റ്റ് അവസാനവാരം ഹർഷിത ബ്രെല്ല നൽകിയ ഗാർഹിക പീഡന പരാതിയെ കുറിച്ചുള്ള പോലീസിന്റെ പ്രതികരണം എന്തായിരുന്നു എന്നതിനെ കുറിച്ചുള്ള പരിശോധന നടത്തുമെന്ന് ഇൻഡിപെൻഡൻ്റ് ഓഫീസ് ഫോർ പോലീസ് കണ്ടക്ട് (ഐഒപിസി) റീജിയണൽ ഡയറക്ടർ ഡെറിക് കാംപ്‌ബെൽ പറഞ്ഞു.


നോർത്താംപ്ടൺഷെയറിലെ കോർബിയിൽ നിന്നുള്ള ഹർഷിത ബ്രെല്ലയുടെ കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഭർത്താവ് പങ്കജ് ലാംബ ഇപ്പോഴും ഒളിവിലാണ് . പോസ്റ്റ്‌മോർട്ടം പരിശോധനയിൽ ഹർഷിത ബ്രെല്ലയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു. ഇയാൾ രാജ്യം വിട്ടതായാണ് കരുതുന്നത്. 2023 ആഗസ്റ്റിലാണ് ഹർഷിത ബ്രെല്ലയും പങ്കജ് ലാംബയും വിവാഹിതരായത്. പങ്കജ് ലാംബ സ്റ്റുഡൻറ് വിസയിലായിരുന്നു യുകെയിൽ എത്തിയത്. ആശ്രിത വിസയിൽ എത്തിയ ഹർഷിത ബ്രെല്ല ഒരു വെയർഹൗസിൽ ജോലി ചെയ്യുകയായിരുന്നു. ഈസ്റ്റ് ലണ്ടനിൽ കാറിന്റെ ഡിക്കിയിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം ബ്രിട്ടനിലാകെ കടുത്ത ഞെട്ടലുളവാക്കിയിരുന്നു.