ഇന്ത്യൻ സിനിമയിലെ പ്രധാനികളാണ് സൽമാൻ ഖാനും ഷാരൂഖ് ഖാനും. ഇടയ്ക്കൊന്ന് ഉടക്കിയെങ്കിലും ഇപ്പോൾ നല്ല സൗഹൃദത്തിലാണ് താരങ്ങൾ. സൽമാൻ സിനിമായായ ട്യൂബ്‌ലൈറ്റിൽ അതിഥി താരമായി ഷാരുഖ് എത്തിയിരുന്നു. ഇപ്പോഴിതാ ബോളിവുഡിലെ ചർച്ചാ വിഷയം ഷാരുഖ് സൽമാന് നൽകിയ സമ്മാനമാണ്. മെഴ്സ‍ഡീസ് ബെൻസിന്റെ ലക്ഷ്വറി എസ് യുവിയാണ് ഷാരൂഖ് ഖാൻ സൽമാന് സമ്മാനമായി നൽകിയത്.
കിങ് ഖാന്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രത്തിൽ അഭിനയിച്ചതിനാണ് സൽമാൻ ഖാൻ ബെൻസ് സമ്മാനമായി നൽകിയിത് എന്നാണ് വാർത്തകൾ. സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ വെച്ച് തന്നെ കിംഗ് ഖാന്‍ കാര്‍ സമ്മാനിക്കുകയായിരുന്നു എന്നാണ് വാർത്തകൾ. എന്നാൽ ഈ വാർത്തയോട് താരങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മെഴ്സ‍ഡീസ് ബെൻസ് കഴിഞ്ഞ വർഷം ആദ്യം ഇന്ത്യൻ വിപണിയിലെത്തിച്ച പെർഫോമൻസ് കാറാണ് ജിഎൽഇ 43 എഎംജി. 3 ലീറ്റർ ബൈ ടർബോ വി6 എൻജിൻ ഉപയോഗിക്കുന്ന കാറിന് 362 ബിഎച്ച്പി കരുത്തും 520 എൻഎം ടോർക്കുമുണ്ട്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ 5.7 സെക്കന്റ് മാത്രം വേണ്ടി വരുന്ന കാറിന്റെ പരമാവധി വേഗ 250 കീ.മിയാണ്. 88.54 ലക്ഷം രൂപയാണ് കാറിന്റെ എക്സ് ഷോറൂം വില.