ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: 15 വർഷമായി അവധിയിലായിരുന്ന ഐബിഎം ഐടി ജീവനക്കാരൻ ശമ്പളം ഉയർത്താതിൽ കമ്പനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. തനിക്ക് 65 വയസ്സ് തികയുന്നതുവരെ ഐ.ബി.എം ഗ്യാരണ്ടീഡ് ശമ്പളം നൽകിയിട്ടും വിവേചനത്തിനിരയായി എന്ന് ചൂണ്ടികാട്ടിയാണ് നടപടി. ഇയാൻ ക്ലിഫോർഡ് എന്ന വ്യക്തിയാണ് കേസ് നൽകിയത്. 2008 മുതൽ അദ്ദേഹം ജോലി ചെയ്തിട്ടില്ലെങ്കിലും കമ്പനിയിൽ നിന്ന് £1.5 മില്യണിലധികം ശമ്പള ഇനത്തിൽ ലഭിച്ചിട്ടുണ്ട്. തുടർന്ന് പ്രദേശത്തെ എംപ്ലോയ്മെന്റ് ട്രൈബ്യുണലിൽ പരാതിയുമായി ചെന്ന ഇദ്ദേഹത്തെ അവർ മടക്കി അയച്ചു. പരാതി അന്യായമാണെന്ന് മനസിലായതിനെ തുടർന്നാണ് നടപടി.
ന്യൂയോർക്ക് ആസ്ഥാനമായുള്ള ഒരു അമേരിക്കൻ മൾട്ടിനാഷണൽ ടെക്‌നോളജി കോർപ്പറേഷനാണ് ഇന്റർനാഷണൽ ബിസിനസ് മെഷീൻസ് കോർപ്പറേഷൻ എന്നറിയപ്പെടുന്ന ഐ.ബി.എം. 2008 മുതൽ ജോലി ചെയ്തില്ലെങ്കിലും അവർ ക്ലിഫോർഡിന്റെ വാർഷിക ശമ്പളം £54,028 എല്ലാ വർഷവും നൽകിയിട്ടുണ്ട്. ലണ്ടനിലെ കിംഗ്സ് കോളേജിൽ പഠിച്ചിരുന്ന ക്ലിഫോർഡ്, 2008 സെപ്റ്റംബറിൽ 2013 വരെ മെഡിക്കൽ അവധിയിൽ പ്രവേശിച്ചു. തുടർന്നാണ് അദ്ദേഹം ശമ്പളവർദ്ധനവ് ഉന്നയിച്ചു പരാതിപ്പെട്ടത്. തുടർന്ന് അഞ്ച് വർഷമായി ലഭിക്കാനുള്ള ശമ്പളവും, വേതന വർധനവും ഉന്നയിച്ചു പരസ്യ പ്രതിഷേധത്തിലേക്ക് കടന്നത്.
കമ്പനിയുടെ നയം അനുസരിച്ച് ആകെ സാലറിയുടെ 75 ശതമാനമാണ് മെഡിക്കൽ അവധിയിൽ പ്രവേശിക്കുമ്പോൾ നൽകുന്നത്. ക്ലിഫോർഡിന്റെ ശമ്പളം 72,037 പൗണ്ടായിരുന്നു, കിഴിവിന് ശേഷം അദ്ദേഹത്തിന് 54,028 പൗണ്ട് ലഭിച്ചു. റിട്ടയർമെന്റ് പ്രായം 65 ആകുന്നതുവരെ ഇവ തുക ലഭിക്കും. എന്നാൽ ഐ.ബി.എം കമ്പനിക്ക് എതിരെ നടപടി എടുക്കണമെന്നാണ് ക്ലിഫോർഡ് ആവശ്യപ്പെടുന്നത്.
Leave a Reply