ശ്വസനപ്രശ്നത്തെത്തുടര്‍ന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പശ്ചിമബംഗാള്‍ മുന്‍മുഖ്യമന്ത്രിയും സി.പി.എം. നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ (75) യുടെ നില അതീവ ഗുരുതരമായി തന്നെ തുടരുന്നു.വെള്ളിയാഴ്ച രാത്രിയോടെയാണ് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനകള്‍ നടന്നുവരുകയാണ്. രക്തസമ്മര്‍ദം കുറഞ്ഞെന്നു ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.
മുഖ്യമന്ത്രി മമതാ ബാനര്‍ജി, മുതിര്‍ന്ന സി.പി.എം. നേതാവ് സൂര്യകാന്ത് മിശ്ര തുടങ്ങിയവര്‍ ആശുപത്രിയിലെത്തി ഭട്ടാചാര്യയെ കണ്ടു.2000 മുതല്‍ 2011 വരെ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്നു. ആരോഗ്യം മോശമായതോടെയാണ് ഭട്ടാചാര്യ 2018-ല്‍ പാര്‍ട്ടിചുമതലകളൊഴിഞ്ഞത്.











Leave a Reply