ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഒന്നിൽ കൂടുതൽ മരുന്നുകൾ കഴിക്കുന്നവർ തങ്ങൾ കഴിക്കുന്ന മരുന്നുകൾ തമ്മിലുള്ള പ്രവർത്തനം തടയാനായുള്ള മുൻകരുതലുകൾ എടുക്കാറുണ്ട്. എന്നാൽ മരുന്നുകൾ കഴിക്കുമ്പോൾ കൂടെ കഴിക്കുമ്പോൾ കഴിക്കുന്ന ആഹാരങ്ങളെപ്പറ്റിയും നമ്മൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. എൽഡിഎൽ കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാൻ ആളുകൾ സാധരണ കഴിക്കാറുള്ള മരുന്നാണ് സ്റ്റാറ്റിനുകൾ. ഇവ ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. എന്നാൽ ഈ മരുന്നുകൾ കഴിക്കുമ്പോൾ ഗ്രേപ്പ്ഫ്രൂട്ട് ജ്യൂസ് കഴിക്കുമ്പോൾ ശ്രദ്ധിക്കണം.
ശരീരത്തിലെ സ്റ്റാറ്റിൻ മെറ്റബോളിസത്തിന് ഉത്തരവാദികളായ എൻസൈമിനെ തടയുന്ന സംയുക്തങ്ങൾ പഴത്തിൽ അടങ്ങിയിട്ടുണ്ട്. എൻഎച്ച്എസിൽ മരുന്നുകളുമായുള്ള പ്രതിപ്രവർത്തനത്തിന് സാധ്യതയുള്ളതിനാൽ ഗ്രേപ്പ്ഫ്രൂട്ട് കഴിക്കുന്നത് പൂർണ്ണമായും ഒഴിവാക്കാൻ സ്റ്റാറ്റിൻ മരുന്ന് കഴിക്കുന്ന രോഗികളെ ഡോക്ടർമാർ ഉപദേശിക്കാറുണ്ട്. അല്ലെങ്കിൽ ഗ്രേപ്പ്ഫ്രൂട്ടിൻെറ അളവ് കുറയ്ക്കാനും ആവശ്യപ്പെടാറുണ്ട്. ഗ്രേപ്പ്ഫ്രൂട്ട് ജ്യൂസ് ശരീരത്തിലെ സ്റ്റാറ്റിൻ മെറ്റബോളിസത്തിന് ആവശ്യമായ എൻസൈമിനെ തടയുന്നു. ഇത് മരുന്നുകളുടെ ശേഖരണത്തിനും പാർശ്വഫലങ്ങളുടെ അപകടസാധ്യതയ്ക്കും കാരണമാകുന്നതായി അസ്സോസിയേഷൻ ഓഫ് ഇൻഡിപെൻഡൻ്റ് മൾട്ടിപ്പിൾ ഫാർമസിയിലെ ചീഫ് എക്സിക്യൂട്ടീവായ ഡോ. ലെയ്‌ല ഹാൻബെക്ക് പറയുന്നു.
രക്തം കട്ടപിടിക്കുന്നത് തടയുന്നതിനും ചികിത്സിക്കുന്നതിനുമായി ഉപയോഗിക്കുന്ന മരുന്നാണ് വാർഫറിൻ. ബ്രോക്കോളി, ചീര തുടങ്ങിയ ഇലക്കറികൾ കഴിക്കുന്നത് എന്നും പ്രോത്സാഹിപ്പിക്കാറാണുള്ളത് എങ്കിലും വാർഫറിൻ എടുക്കുന്നവർ ഇത് കഴിക്കുമ്പോൾ ശ്രദ്ധിക്കണം. വൈറ്റമിൻ കെ ധാരാളമായി അടങ്ങിയിരിക്കുന്ന ചില പച്ച പച്ചക്കറികൾ, കാലെ, ബ്രോക്കോളി, ചീര എന്നിവയ്ക്ക് വാർഫറിൻ്റെ ഫലപ്രാപ്തി കുറയ്ക്കാൻ കഴിയും. ഇലക്കറികൾ കൂടാതെ, വാർഫറിൻ രോഗികൾ ക്രാൻബെറി ജ്യൂസും ക്രാൻബെറിയും കഴിക്കുന്നതിൽ നിന്ന് വിട്ട് നിൽക്കാനും ശ്രദ്ധിക്കണം. ക്രാൻബെറി കഴിക്കുന്നത് വഴി വാർഫറിൻെറ പ്രവർത്തനം തീവ്രമാകും.
വിഷാദരോഗത്തിനുള്ള മരുന്നായി സാധാരണ ഉപയോഗിക്കപ്പെടുന്ന മരുന്നാണ് സെൻ്റ് ജോൺസ് വോർട്ട്. എന്നാൽ ഇവ ഗർഭനിരോധന ഗുളികയുടെ മെറ്റബോളിസത്തെ ബാധിക്കുകയും അതിൻ്റെ ഫലപ്രാപ്തി കുറയ്ക്കുകയും ചെയ്യും. ആൻറിബയോട്ടിക്കുകൾ കഴിക്കുമ്പോൾ മദ്യപാനത്തിൽ നിന്ന് വിട്ടുനിൽക്കാൻ ഫാർമസിസ്റ്റുകൾ സ്ഥിരമായി ആളുകളോട് പറയാറുണ്ട്. എല്ലുകളുടെ ആരോഗ്യം വർധിപ്പിക്കുന്നതിനും ഒടിവുകൾ തടയുന്നതിനും പ്രായമായവർ കാൽസ്യം സപ്ലിമെൻ്റുകൾ പതിവായി ഉപയോഗിക്കുന്നവർ ആൻറിബയോട്ടിക്കുകൾ, മലേറിയ പ്രതിരോധത്തിനുള്ള മരുന്നുകൾ ഉൾപ്പെടെ കഴിക്കുമ്പോഴുള്ള അപകടസാധ്യതയെക്കുറിച്ച് ഫാർമസിസ്റ്റുകൾ മുന്നറിയിപ്പ് നൽകാറുണ്ട്
Leave a Reply